കേരള പോലീസ് അസോസിയേഷന്‍ സംസ്ഥാന കണ്‍വന്‍ഷന്റെ സംഘാടക സമിതി രൂപീകരിച്ചു.
തൊടുപുഴ പൊലീസ് സ്റ്റേഷന്‍ ഓഡിറ്റോറിയത്തില്‍ മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനംചെയ്തു. കെപിഎ സംസ്ഥാന പ്രസിഡന്റ് എ. സുധീര്‍ഖാന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഇ.വി പ്രദീപന്‍, കെപിഒഎ സംസ്ഥാന വൈസ് പ്രസിഡന്റ് പ്രേംജി കെ.നായര്‍, ഡിവൈഎസ്പിമാരായ ഇമ്മാനുവല്‍ പോള്‍, സന്തോഷ്‌കുമാര്‍,
ഷാജു പോള്‍, തൊടുപുഴ എസ്എച്ച്ഒ മഹേഷ്‌കുമാര്‍, കെപിഒഎ ജില്ലാ സെക്രട്ടറി എച്ച്. സനല്‍കുമാര്‍, ജി.പി. അഭിജിത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു. ജൂണ്‍ 17ന് തൊടുപുഴയിലാണ് സംസ്ഥാന കണ്‍വന്‍ഷന്‍. എസ്. അനീഷ്‌കുമാര്‍-ചെയര്‍മാന്‍, ഇ.ജി. മനോജ്കുമാര്‍-ജനറല്‍ കണ്‍വീനര്‍ എന്നിവരടങ്ങുന്ന 501 അംഗ സംഘാടക സമിതിയേയും തെരഞ്ഞെടുത്തു. വിവിധ സബ് കമ്മിറ്റികള്‍ക്കും രൂപംനല്‍കി.
0 Comments