അഴിമതിയും ജനവിരുദ്ധ നിലപാടുകളും രണ്ടാം പിണറായി സര്‍ക്കാരിന്റെ മുഖമുദ്ര - മാണി സി കാപ്പന്‍ എം.എല്‍.എ


ജനദ്രോഹ നടപടികളും അഴിമതിയുമാണ് നാലാം വര്‍ഷത്തിലെത്തി നില്‍ക്കുന്ന പിണറായി സര്‍ക്കാരിന്റെ മുഖമുദ്രയെന്ന് മാണി സി. കാപ്പന്‍ എം.എല്‍.എ. പറഞ്ഞു.
 

 
കേരളത്തെ കടക്കെണിയിലേക്ക് തള്ളിവിട്ട സര്‍ക്കാരെന്ന് പിണറായി സര്‍ക്കാരിനെ ചരിത്രം രേഖപ്പെടുത്തും. സംസ്ഥാനത്തിന്റെ പൊതുകടം ആറു ലക്ഷം കോടി രൂപയിലെത്തി. കേരളം കടക്കെണിയില്‍ മുങ്ങി താഴുന്നു. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് തുടങ്ങിയ വിഴിഞ്ഞവും മെട്രോ പദ്ധതിയുമല്ലാതെ ഏതെങ്കിലും പുതിയ വന്‍കിട പദ്ധതികള്‍ കൊണ്ടുവരാന്‍ കഴിഞ്ഞ ഒന്‍പത് വര്‍ഷം കൊണ്ട് കഴിഞ്ഞോയെന്ന് ചോദിച്ച മാണി സി. കാപ്പന്‍ ഖജനാവില്‍ നിന്ന് പൊതുപണമെടുത്ത് ധൂര്‍ത്തും ആഘോഷവും നടത്തുകയാണെന്നും ചൂണ്ടിക്കാണ്ടി.


എല്‍.ഡി.എഫ് സര്‍ക്കാരിന്റെ നാലാം വാര്‍ഷിക ദിനം കരിദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി യുഡിഎഫ് പാലാ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ കരിങ്കൊടി പ്രതിഷേധ പ്രകടനവും തുടര്‍ന്ന് നടന്ന യോഗവും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മാണി സി കാപ്പന്‍ എം.എല്‍.എ.

യു ഡി എഫ് നിയോജക മണ്ഡലം ചെയര്‍മാന്‍ പ്രൊഫ.സതീശ് ചൊള്ളാനി അദ്ധ്യക്ഷത വഹിച്ചു.

 
തോമസ് കല്ലാടന്‍, ജോര്‍ജ് പുളിങ്കാട്, എന്‍.സുരേഷ്, മോളി പീറ്റര്‍, ചാക്കോ തോമസ്, തോമസ് ഉഴുന്നാലില്‍, ആര്‍.സജീവ്, തങ്കച്ചന്‍ മുളങ്കുന്നം, സി.ജി വിജയകുമാര്‍, സന്തോഷ് കാവുകാട്ട്, ആര്‍. പ്രേംജി,  സന്തോഷ് മണര്‍കാട്ട്, സാബു എബ്രഹാം, തോമസ് ആര്‍.വി ജോസ്, ലാലി സണ്ണി, അനുപമ വിശ്വനാഥ്, എം.പി കൃഷ്ണന്‍ നായര്‍, സണ്ണി കാരിയപ്പുറം, മത്തച്ചന്‍ പുതിയിടത്തുചാലില്‍, ആനി ബിജോയി, ബിന്നി ചോക്കാട്ട്, കെ.ഗോപി, ജോബി കുറ്റിക്കാട്ട്, പ്രിന്‍സ് വി.സി, ബിജോയി എബ്രഹാം, ഷോജി ഗോപി, തോമസുകുട്ടി നെച്ചിക്കാട്ട്, ബിന്ദു  സെബാസ്റ്റ്യന്‍, ടി.ജെ ബെഞ്ചമിന്‍, സാബു അവുസേപ്പറമ്പില്‍, മായ രാഹുല്‍, ജോസ് വേരനാനി, ജിമ്മി വാഴംപ്ലാക്കല്‍, ഷൈന്‍ പാറയില്‍, ടോം നല്ലനിരപ്പേല്‍, ഗോപാലകൃഷ്ണന്‍, ബെന്നി കച്ചിറമറ്റം, ജോഷി വട്ടക്കുന്നേല്‍, ജയിംസ് ജീരകത്ത്, റിജോ ഒരപ്പൂഴിക്കല്‍, രാഹുല്‍ പി.എന്‍ ആര്‍, ജ്യോതിലക്ഷ്മി, റോയി നാടുകാണി,  കെ.ജെ ദേവസ്യ, രാജു കോനാട്ട്, രാജു കൊക്കോപ്പുഴ, ആല്‍ബിന്‍ ഇടമനശ്ശേരി, ടോണി തൈപ്പറമ്പില്‍, റോബി ഊടുപുഴ, ഷൈല ബാലു, ജോസ് വടക്കേക്കര, മനോജ് വള്ളിച്ചിറ, പ്രശാന്ത് വള്ളിച്ചിറ, തോമാച്ചന്‍ കാപ്പില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments