പി. എസ്. ഡബ്ലു. എസ്. അരുവിത്തുറ സോണ്‍ വാർഷികം നടത്തപ്പെട്ടു.


PSWS അരുവിത്തുറ സോൺ വാർഷികവും ബോധവത്കരണ ക്ലാസും അവാർഡ് ദാനവും അരുവിത്തുറ പള്ളി പാരിഷ് ഹാളിൽ വച്ച് ഇന്ന് നടത്തപ്പെട്ടു. പരിപാടിയുടെ ഉത്ഘാടനം അരുവിത്തുറ സെന്റ് ജോർജ് പള്ളിവികാരി വെരി. റവ. ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ  അധ്യക്ഷതയിൽ PSWS പാലാ രൂപത ഡയറക്ടർ റവ. ഫാ. തോമസ് കിഴക്കേല്‍ നിർവഹിച്ചു.


അരുവിത്തുറ FCC പ്രൊവിൻഷ്യൽ ഹൗസ് മദർ സി. ജാൻസി രാമരത്ത്, PSWS FPO ചെയർമാനും റീജിയൻ കോഡിനേറ്ററുമായ  ശ്രീ. സിബി കണിയാംപടി, കളത്തൂക്കടവ് കർഷക ഫെഡറേഷന്‍ പ്രസിഡൻറ് ശ്രീ. സിബി പ്ലാത്തോട്ടം, സോണ്‍ കൗണ്‍സില്‍ അംഗം ശ്രീമതി ലിൻസി കുന്നക്കാട്ട്, അരുവിത്തുറ പ്രമോട്ടർ ശ്രീ ജോജോ പ്ലാത്തോട്ടം,  സോൺ കോഡിനേറ്റർ ശ്രീമതി ശാന്തമ്മ ജോസഫ്, എന്നിവർ പ്രസംഗിച്ചു.


"കുടുംബങ്ങൾ ആധുനിക ലോകത്തിൽ" എന്ന വിഷയത്തെ ആസ്പദമാക്കി പ്രശസ്ത സൈക്കോളജിസ്റ്റും ഫിസിഷ്യനും ആയ ഡോക്ടർ പി. എം. ചാക്കോ,  സെമിനാർ നയിച്ചു. വിവിധ മേഖലകളിൽ മികച്ച പ്രവർത്തനം കാഴ്ച്ച വച്ച ഗ്രൂപ്പുകളെ അവാർഡ് നൽകി ആദരിച്ചു. സോൺ വാർഷികത്തോടനുബന്ധിച്ച്  അഗ്രിമ പാലാ, വിവിധ ഗ്രൂപ്പുകളുടെ സ്റ്റാളുകൾ, സ്നേഹഗിരി സിസ്റ്റേഴ്സിന്റെ നൈറ്റി മേള എന്നിവ സജ്ജമാക്കിയിരുന്നു.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments