പാലാ നഗരത്തിലെ വൈദ്യുതി വിതരണ പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരികളുടെ പ്രതിഷേധ മാർച്ചും ധർണ്ണയും നാളെ...
വൈദ്യുതി വിതരണ രംഗത്ത് പാലാ നഗരത്തിൽ നിരന്തരം ഉണ്ടാകുന്ന വിതരണ തടസ്സം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയും യൂത്ത് വിംഗ് പാലാ യൂണിറ്റും നാളെ (തിങ്കളാഴ്ച 5/5/2025)
രാവിലെ 11 മണിക്ക് കെഎസ്ഇബി പാലാ ഓഫീസിലേക്ക് മാർച്ചിലും പ്രതിഷേധ ധർണ്ണയും നടത്തുന്നു.
വിതരണ രംഗത്ത് നിരന്തരം ഉണ്ടാകുന്ന പ്രതിസന്ധി വ്യാപാര രംഗത്ത് കനത്ത നഷ്ടം നേരിടേണ്ടിവരുന്ന ഹോട്ടൽ വ്യാപാരികൾ, മെഡിക്കൽ ഷോപ്പുകൾ, ബേക്കറികൾ, കൂൾബാറുകൾ,
സൂപ്പർ മാർക്കറ്റുകൾ, ടെക്സ്റ്റൈൽ ഷോപ്പ്,
തുടങ്ങി മുഴുവൻ വ്യാപാര
മേഖലയിലും വൈദ്യുതി വിതരണം തടസ്സപ്പെടുന്നതുകൊണ്ട് വൻ സാമ്പത്തിക ബാധ്യതകളാണ് വ്യാപാരികൾ നേരിടുന്നത്. 10.30ന് കുരിശുപള്ളി കവലയിൽ നിന്നും പ്രകടനം ആരംഭിക്കും എന്ന് യൂണിറ്റ് പ്രസിഡന്റ് വക്കച്ചൻ മറ്റത്തിൽ, എക്സ് എം പി, ജനറൽ സെക്രട്ടറി വി സി ജോസഫ്,
യൂത്ത് വിങ്ങ് പ്രസിഡന്റ് ജോൺ ദർശന, സെക്രട്ടറി എബിസൺ ജോസ് എന്നിവർ പറഞ്ഞു.
0 Comments