"അവധിക്കാലമാണ്…; ഹൈറേഞ്ചുകളിലെ വിനോദയാത്രയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, സുരക്ഷാ നിര്‍ദേശവുമായി മോട്ടോര്‍ വാഹനവകുപ്പ്"
അവധിക്കാലമാണ് …. ഹൈറേഞ്ചുകളിലേക്ക് വിനോദസഞ്ചാരികള്‍ ഒഴുകുന്ന സമയം!. കാലാവസ്ഥയും ഭൂപ്രകൃതിയും കനിഞ്ഞനുഗ്രഹിച്ച മഞ്ഞും തണുപ്പും കോടയും സഞ്ചാരികളെ പശ്ചിമഘട്ടത്തിന്റെ ഭാഗമായ കിഴക്കന്‍ ജില്ലകളിലേക്ക് ആകര്‍ഷിക്കുകയാണ്. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും മറ്റു ജില്ലകളില്‍ നിന്നും എത്തുന്ന സഞ്ചാരികളുടെ വാഹനങ്ങള്‍, അവര്‍ക്ക് പരിചിതമല്ലാത്ത ഈ റോഡുകളില്‍ നിരന്തരം അപകടങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ഇതില്‍ ആദ്യമായി ഈ റോഡുകളില്‍ എത്തുന്ന സഞ്ചാരികളുടെ വാഹനങ്ങള്‍, അവര്‍ക്ക് പരിചിതമല്ലാത്ത ഈ റോഡുകളില്‍ നിരന്തരം അപകടങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ഇതില്‍ ആദ്യമായി ഈ റോഡുകളില്‍ എത്തുന്ന ഡ്രൈവര്‍മാരാണ് കൂടുതലും അപകടം സൃഷ്ടിക്കുന്നത്. നഗരങ്ങളിലെയും നിരന്ന പ്രദേശങ്ങളിലെ റോഡുകളിലെയും റോഡുകളില്‍ വാഹനമോടിച്ച് ശീലിച്ചവര്‍ അതേശൈലിയില്‍ മലമ്പാതകളിലും ഓടിക്കുന്നതാണ് അപകടങ്ങളുടെ പ്രധാന കാരണമെന്ന് കേരള മോട്ടോര്‍ വാഹനവകുപ്പ് മുന്നറിയിപ്പ് നല്കി.
‘കുത്തനെയുള്ള കയറ്റവും ഇറക്കവും തീവ്രത ഏറിയ വളവുകളും ഉള്ള റോഡുകളില്‍ ‘ സൈറ്റ് ഡിസ്റ്റന്‍സ് ‘ (Sight Distance)വളരെ കുറവായിരിക്കും എന്ന വസ്തുത അവര്‍ മനസിലാക്കാതെ പോകുന്നു. ഡ്രൈവര്‍ക്ക് മുന്നിലെ റോഡ് കാണുന്ന ദൂരമെന്നോ, ദൂരക്കാഴ്ച എന്നൊക്കെയാണ് ‘സൈറ്റ് ഡിസ്റ്റന്‍സ്’ എന്ന വാക്കു കൊണ്ട് ഉദ്ദേശിക്കുന്നത്.
‘ സൈറ്റ് ഡിസ്റ്റന്‍സ്’ കുറഞ്ഞ റോഡുകള്‍ ,പ്രത്യേകിച്ച് ഡ്രൈവര്‍ക്ക് പരിചയമില്ലാത്തതാണെങ്കില്‍ അപകട സാധ്യത വളരെ കൂടുതലാണ്. ഹില്‍ സ്റ്റേഷന് റോഡുകളില്‍ ‘സൈറ്റ് ഡിസ്റ്റന്‍സ്’ വളരെ കുറവുമായിരിക്കും.’- മോട്ടോര്‍ വാഹനവകുപ്പ് ഫെയ്സ്ബുക്കില്‍ കുറിച്ചു.
കുറിപ്പ്: അവധിക്കാലമാണ് …. ഹൈറേഞ്ചുകളിലേക്ക് വിനോദസഞ്ചാരികള്‍ ഒഴുകുന്ന സമയം! ഹൈറേഞ്ചുകളില്‍ അപകടങ്ങളും കൂടുകയാണ്നി ങ്ങള് Ghat Road കളെക്കുറിച്ച് കേട്ടിട്ടുണ്ടോ..?
സര്‍ക്കാര്‍ ഉത്തരവ് പ്രകാരം കേരളത്തില്‍ 45 Ghat Road (മലമ്പാതകള്‍ ) ആണ് ഉള്ളത് എങ്കിലും ഈ പാതകളുടെ സ്വഭാവ സാദൃശ്യമുള്ള, ചെറുതും വലുതുമായ ധാരാളം റോഡുകള്‍ പശ്ചിമഘട്ടത്തിന്റെ ഭാഗമായ കിഴക്കന്‍ ജില്ലകളിലുണ്ട്. കാലാവസ്ഥയും, ഭൂപ്രകൃതിയും കനിഞ്ഞനുഗ്രഹിച്ച മഞ്ഞും ,തണുപ്പും,കോടയും സഞ്ചാരികളെ ഈ ജില്ലകളിലേക്ക് എക്കാലവും ആകര്‍ഷിച്ച് കൊണ്ടിരിക്കുന്നു.. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും, മറ്റു ജില്ലകളില്‍ നിന്നും എത്തുന്ന സഞ്ചാരികളുടെ വാഹനങ്ങള്‍, അവര്‍ക്ക് പരിചിതമല്ലാത്ത ഈ റോഡുകളില്‍ നിരന്തരം അപകടങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ഇതില്‍ ആദ്യമായി ഈ റോഡുകളില്‍ എത്തുന്ന ഡ്രൈവര്‍മാരാണ് കൂടുതലും അപകടം സൃഷ്ടിക്കുന്നത്. നഗരങ്ങളിലെയും,നിരന്ന പ്രദേശങ്ങളിലെ റോഡുകളിലെയും റോഡുകളില്‍ വാഹനമോടിച്ച് ശീലിച്ചവര്‍ അതേശൈലിയില്‍ മലമ്പാതകളിലും ഓടിക്കുന്നതാണ് അപകടങ്ങളുടെ പ്രധാന കാരണമായി കാണപ്പെട്ടിട്ടുള്ളത്.
കുത്തനെയുള്ള കയറ്റവും ഇറക്കവും ,തീവ്രത ഏറിയ വളവുകളും ഉള്ള റോഡുകളില്‍ ‘ സൈറ്റ് ഡിസ്റ്റന്‍സ് ‘ (Sight Distance)വളരെ കുറവായിരിക്കും എന്ന വസ്തുത അവര്‍ മനസിലാക്കാതെ പോകുന്നു. ഡ്രൈവര്‍ക്ക് മുന്നിലെ റോഡ് കാണുന്ന ദൂരമെന്നോ, ദൂരക്കാഴ്ച എന്നൊക്കെയാണ് ‘സൈറ്റ് ഡിസ്റ്റന്‍സ്’ എന്ന വാക്കു കൊണ്ട് ഉദ്ദേശിക്കുന്നത്.
‘ സൈറ്റ് ഡിസ്റ്റന്‍സ്’ കുറഞ്ഞ റോഡുകള്‍ ,പ്രത്യേകിച്ച് ഡ്രൈവര്‍ക്ക് പരിചയമില്ലാത്തതാണെങ്കില്‍ അപകട സാധ്യത വളരെ കൂടുതലാണ്. ഹില്‍ സ്റ്റേഷന് റോഡുകളില്‍ ‘സൈറ്റ് ഡിസ്റ്റന്‍സ്’ വളരെ കുറവുമായിരിക്കും. സൈറ്റ് സിസ്റ്റന്‍സ്’ കുറഞ്ഞ റോഡില്‍ ഡ്രൈവര്‍ക്ക്
1. മുന്നിലെ വളവിന്റെയൊ, ഇറക്കത്തിന്റെയൊ തീവ്രത അറിയാന്‍ കഴിയില്ല.
2. എതിര്‍വശത്തു നിന്നും വരുന്ന വാഹനങ്ങളെ കാണാന്‍ കഴിയില്ല<
3. മുന്നിലെ തടസങ്ങളെ മുന്‍കൂട്ടി അറിയാന്‍ കഴിയില്ല.
4. ശരിയായ തീരുമാനങ്ങള്‍, ശരിയായ സമയത്ത് എടുക്കാന്‍ കഴിയില്ല.
ഇങ്ങനെയുള്ളപ്പോള്‍ ഡ്രൈവര്‍ എന്ത് ചെയ്യണം?
1.മുന്നില്‍ ഒരു അപകടം ഉണ്ടാകാം എന്ന മുന്‍വിധിയോടെ തന്നെ ശരിയായ ഗിയറില്‍ (ഇറക്കത്തിലും കയറ്റത്തിലും ഗിയര്‍ ഡൗണ്‍ ചെയ്ത് ) വേഗത കുറച്ച് അതീവ ശ്രദ്ധയോടെ വാഹനം ഓടിക്കുക.
2. ഗിയര്‍ ഡൗണ്‍ ചെയ്യാതെ ,തുടര്‍ച്ചയായി ബ്രേക്ക് അമര്‍ത്തി വേഗത കുറച്ച് ഇറക്കം ഇറങ്ങുന്നത് ബ്രേക്കിന്റെ പ്രവര്‍ത്തനക്ഷമത കുറക്കും. തത്ഫലമായി ബ്രേക്ക് ഇല്ലാത്ത അവസ്ഥയുണ്ടാകും ( ബ്രേക്ക് ഫേഡിംഗ്). 2.ആവശ്യമെങ്കില്‍ വളവുകളില്‍ ഹോണ്‍ മുഴക്കുക.
3. റോഡ് സൈന്‍സ് ശ്രദ്ധിക്കുക.
4. വളവുകളില്‍ വാഹനം പാര്‍ക്ക് ചെയ്യരുത്.
5. വളവുകളില്‍ ഓവര്‍ടേക്ക് ചെയ്യരുത്.
6. കയറ്റം കയറി വരുന്ന വാഹനങ്ങള്‍ക്ക് മുന്‍ഗണന കൊടുക്കുക
7. വാഹനം നിര്‍ത്തിയിടുമ്പോഴെല്ലാം പാര്‍ക്കിംഗ് ബ്രേക്ക് പ്രവര്‍ത്തിപ്പിക്കുക.
8. മഴയുള്ളപ്പോഴും, കോടമഞ്ഞ് മൂലം കാഴ്ച തടസ്സപ്പെടുമ്പോഴും വാഹനം സുരക്ഷിതമായി നിര്‍ത്തിയിടുക.
9. അപരിചിതമായ വഴികളിലൂടെ ഗൂഗിള്‍ മാപ്പിന്റെ സഹായത്താല്‍ മാത്രം രാത്രി കാലങ്ങളില്‍ സഞ്ചരിക്കാതിരിക്കുക.
10. യാത്ര തുടങ്ങും മുമ്പ് ടയര്‍, ബ്രേക്ക്, വൈപ്പര്‍ എന്നിവയുടെ കണ്ടീഷന്‍ ഉറപ്പ് വരുത്തുക.
11. ഫസ്റ്റ് എയ്ഡ് കിറ്റ് കൂടെ കരുതുക.
12. പരിചിതമല്ലാത്ത ജലാശയങ്ങളില്‍ ഇറങ്ങി അതിസാഹസികക്ക് മുതിരാതിരിക്കുക
13. വിശ്രമം ആവശ്യമെന്ന് തോന്നിയാല്‍ വിശ്രമിക്കുക തന്നെ വേണം. നിങ്ങളുടെ ഒരു നിമിഷത്തെ അശ്രദ്ധ പല കുടുംബങ്ങളുടേയും തീരാക്കണ്ണീരായി മാറിയേക്കാം..
യാത്ര തുടങ്ങുമ്പോഴുള്ള സന്തോഷം യാത്ര തീരും വരെയും ഉണ്ടാവട്ടെ… ശുഭയാത്ര നേരുന്നു.
0 Comments