കാപ്പന്റെ പ്രവചനം ഇക്കുറിയും തെറ്റിയില്ല.


 നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യു. ഡി.എഫ് സ്ഥാനാർത്ഥിക്കുവേണ്ടി കളത്തിലിറങ്ങിയ മാണി സി. കാപ്പൻ ആര്യാടൻ ഷൗക്കത്ത് വിജയിക്കുമെന്ന് ആദ്യഘട്ട സന്ദർശനത്തിൽ തന്നെ പ്രവചിച്ചു. പിന്നീട് മണ്ഡലത്തിലെത്തി ആറു ദിവസം താമസിച്ച് കുടിയേറ്റ മേഖലകളിൽ പ്രവർത്തനം പൂർത്തീയാക്കി മടങ്ങുമ്പോൾ ഇടതു കോട്ടയായ കരുളായി പഞ്ചായത്തിലെ കുടുംബ സംഗമത്തിൽ വെച്ച് പതിനായിരത്തിനു മുകളിൽ ഭൂരിപക്ഷത്തോടെ യു.ഡി.എഫ് വിജയിക്കുമെന്ന് പറഞ്ഞപ്പോൾ പ്രവർത്തകർ സംശയം പ്രകടിപ്പിച്ചു. 


എന്നാൽ കാപ്പൻ കുലുങ്ങിയില്ല. തന്റെ തെരഞ്ഞെടുപ്പിലും  തൃക്കാക്കര , പാലക്കാട് ,പുതുപ്പള്ളി, ഉപതെരഞ്ഞെടുപ്പിലും ഫലം പ്രവചിച്ച ആത്മവിശ്വാസത്തോടെ കാപ്പൻ ഉറച്ചു നിന്നു. സ്പോർടസിലും സിനിമയിലും വലിയ കമ്പമുള്ള നിലമ്പൂർ ജനത താരപരിവേഷത്തോടെയാണ് കാപ്പനെ വരവേറ്റത്. 


അതിരാവിലെ പതിവു പോലെ തയ്യാറായി പള്ളിയിലും മഠങ്ങളിലും  ബന്ധുക്കളുടെയും വീടുകളിൽ വോട്ടഭ്യർത്ഥനയുമായി എത്തുമ്പോൾ ലഭിക്കുന്ന ആളുകളുടെ പ്രതികരണമാണ് പ്രവചനത്തിന്റെ അളവുകോൽ. പ്രിയങ്കഗാന്ധിയുടെ തെരഞ്ഞെടുപ്പ് പര്യടന പരിപാടിയിൽ കണ്ട ആവേശവും കാപ്പന്റെ പ്രവചനത്തെ സ്വാധീനിച്ചു.


 കാപ്പനെത്തിയിട്ടുണ്ടെന്നറിയുന്ന മണ്ഡലം നേതാക്കൾ കുടുംബസംഗമത്തിന് നിർബന്ധമായും എത്തണമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ നിർബന്ധം ചെലുത്തുമായിരുന്നു. 


വേദിയിലെത്തുന്ന കാപ്പൻ ചുരുങ്ങിയ വാക്കുകളിൽ ഉദ്ഘാടനം നടത്തി സദസ്സിനെ കയ്യിലെടുത്തു കഴിയുമ്പോൾ സെൽഫി എടുക്കാനുള്ള തെരക്കിൽ യോഗം അലങ്കോലപ്പെടാതിരിക്കാൻ പതിവ് ചിരി സമ്മാനിച്ച് സ്ഥലം വിടുമായിരുന്നു. 


നേതാക്കളായ ഡിജൊ കാപ്പൻ , സന്തോഷ്   കാവുകാട്ട് , ജിമ്മി ജോസഫ് , ജോസ് വേരനാനി എന്നിവരും എം.എൽ.എയോടൊപ്പമുണ്ടായിരുന്നു.പ പാലായിലെത്തിയ കാപ്പൻ 8000 നും പതിനെട്ടായിരത്തിനുമിടയിൽ യു.ഡി.എഫ് മണ്ഡലം തിരിച്ചു പിടിക്കുമെന്ന ആറാം പ്രവചനവും ഫലിച്ചതിന്റെ സന്തോഷത്തിലാണ്.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments