ജ്ഞാനത്തിന് വേണ്ടി യാത്ര ചെയ്തവരാണ് നമ്മുടെ പൂര്‍വ്വികര്‍ -കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍



ജ്ഞാനത്തിന് വേണ്ടി യാത്ര ചെയ്തവരാണ് നമ്മുടെ പൂര്‍വ്വികരെന്നും അതാണ് നമ്മുടെ പാരമ്പര്യമെന്നും കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍.

പുലിയന്നൂര്‍ ഗായത്രി സെന്‍ട്രല്‍ സ്‌കൂളില്‍ നടന്ന മെറിറ്റ് ഡേ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മനസിനെയും ആത്മാവിനെയും കൈകാര്യം ചെയ്യുന്ന കലാകാരന്‍മാരാണ് അദ്ധ്യാപകര്‍. 
 

 
ലോക നിലവാരത്തേക്കാള്‍ വിദ്യാഭ്യാസ നിലവാരമുള്ള നാടായിരുന്നു ഭാരതം. അത് നമ്മുടെ പൂര്‍വ്വിക ആചാര്യന്‍മാര്‍ നമുക്ക് നല്‍കിയ സംഭാവനയാണ്. 2047ല്‍ ഭാരതത്തെ നയിക്കേണ്ട തലമുറയാണ് ഇവിടെ ഇരിക്കുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

ഈ വര്‍ഷം സിബിഎസ്ഇ 10, പ്ലസ് ടു  വിജയികള്‍ക്ക് സ്‌കൂളിന്റെ ആദരവും സ്മരണിക വിതരണവും അദ്ദേഹം നിര്‍വ്വഹിച്ചു. ചാണ്ടി ഉമ്മന്‍ എംഎല്‍എ അദ്ധ്യക്ഷനായി. എല്ലാവരേയും ചേര്‍ത്തു പിടിക്കുന്നതാണ് നമ്മുടെ സംസ്‌കാരം. 
 
 
യുദ്ധത്തെക്കാള്‍ ഭീകരമാണ് ലഹരിയുടെ വ്യാപനവും ഉപയോഗമെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി.
 
മുത്തോലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രണ്‍ജിത്ത് ജി.മീനാഭവന്‍, പ്രിന്‍സിപ്പല്‍ കാര്‍ത്തിക എസ്, ബിജെപി ജില്ല പ്രസിഡന്റ് ലിജിന്‍ലാല്‍, പി.ടി.എ.പ്രസിഡന്റ് മനോജ് പി, സ്‌കൂള്‍ സമിതി ഖജാന്‍ജി കെ.എന്‍. വാസുദേവന്‍, മാനേജര്‍ അഞ്ജലി ഗണേഷ്‌കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
 



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments