2025 –26 വർഷത്തെ വിദ്യാഭ്യാസ കലണ്ടർ പ്രസിദ്ധീകരിച്ചു .... സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇത്തവണ തൃശ്ശൂര്‍ വേദിയാകും



2025  –26 വർഷത്തെ വിദ്യാഭ്യാസ കലണ്ടർ  പ്രസിദ്ധീകരിച്ചു ,  സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇത്തവണ തൃശ്ശൂര്‍ വേദിയാകും

ഈ അധ്യയന വര്‍ഷത്തെ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് തൃശ്ശൂര്‍ വേദിയാകും. സംസ്ഥാന സ്‌കൂള്‍ ഒളിമ്പിക്സ് (കായികമേള) തിരുവനന്തപുരത്തും ശാസ്ത്രോത്സവം പാലക്കാട്ടുമാണ് നടത്താന്‍ നിശ്ചയിച്ചിട്ടുള്ളത്. ടിടിഐ, പിപിടിടിഐ കലോത്സവത്തിന്റെ വേദി വയനാടാണ്. സ്പെഷല്‍ സ്‌കൂള്‍ കലോത്സവം മലപ്പുറത്തും നടക്കും.

വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന്  അധ്യാപക സംഘടന പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം,

അക്കാദമിക് മാസ്റ്റർ പ്ലാനും സ്കൂൾ വിദ്യാഭ്യാസ കലണ്ടറും അംഗീകരിച്ചു. സർക്കാർ നിർദ്ദേശിച്ച പുതിയ സമയക്രമം തുടരും.
സമഗ്ര ഗുണമേന്മ പദ്ധതി 1 മുതൽ 9 വരെ ക്ലാസ്സുകളിൽ നടപ്പാക്കും. എഴുത്തു പരീക്ഷയിലെ സബ്ജക്ട് മിനിമം അംഗീകരിച്ചു. പദ്ധതിയുടെ സ്ക്കൂളുകളിലെ മോണിറ്ററിംഗ് കാര്യക്ഷമമാക്കാനുള്ള പരിപാടി  07/07/2025 നുള്ള വിദ്യാഭ്യാസ ഓഫീസർമാരുടെ മീറ്റിംഗ് ചർച്ച ചെയ്യും.
ഉച്ചഭക്ഷണപദ്ധതിയുടെ ഫണ്ട് കാലതാമസത്തിലും അപര്യാപ്തതയിലുമുള്ള ആശങ്ക പരിഹരിക്കും. (പുതിയ ഉച്ചഭക്ഷണമെനുവിന് പിന്തുണയേകാൻ തദ്ദേശസ്വയംഭരണമേധാവികളുടെ യോഗം വിളിക്കുമെന്ന് മന്ത്രി അറിയിച്ചു)

ആറാം വർക്കിംഗ്‌  ഡേ യു ഐ ഡി ജൂൺ 30 വരെയാക്കുന്ന കാര്യം പരിഗണിക്കുമെന്ന് മന്ത്രി അറിയിച്ചു.
സ്പെഷ്യലിസ്റ്റ് അധ്യാപകരുടെ റേഷ്യോ നിലവിൽ 1 : 500 ആണ്. അത് മിനിമം 300 കുട്ടികൾ എന്നതാക്കാൻ ധനവകുപ്പുമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.
ഈ വർഷം നടന്നിട്ടില്ലാത്ത പ്രിൻസിപ്പൽ പ്രൊമോഷൻ, സ്ഥലം മാറ്റം വൈകാതെ നടത്തുമെന്ന് മന്ത്രി അറിയിച്ചു.
എസ് എസ് കെ  ശമ്പള പ്രശ്നവും ഹയർ സെക്കണ്ടറി ടേമിനൽ പരീക്ഷ ചോദ്യക്കടലാസുകൾ അച്ചടിച്ചു സൗജന്യമായി വിതരണം ചെയ്യേണ്ടുന്ന ആവശ്യവും ഉന്നയിച്ചു. പരിഗണിക്കാമെന്ന ഉറപ്പും ലഭിച്ചു.


ഓഗസ്റ്റ് 15 നുള്ളിൽ സ്കൂളുകളിൽ ബ്യൂട്ടീഷ്യൻ വെജിറ്റബ്ൾ ഗാർഡൻ ഉണ്ടാക്കും.
സെപ്റ്റംബർ . 5 ന് ഓണമായതിനാൽ ഈ വർഷത്തെ അധ്യാപകദിനാഘോഷം സെപ്തംബർ 09 ന് തിരുവനന്തപുരത്ത് നടക്കും.
പാഠപുസ്തക വിതരണത്തിൽ എന്തെങ്കിലും അപര്യാപ്തതയുണ്ടെങ്കിൽ പരിഹരിക്കും. ഹാൻ്റ്ബുക്കുകൾ അച്ചടിച്ചു വരുന്നു. പൂർത്തിയായാൽ ഉടൻ വിതരണം ചെയ്യും.
ക്ലാസ്സുകളിലെ സ്ട്രെസ്സ് മാനേജ് ചെയ്യാൻ  അധ്യപകർക്ക് 3 ദിവസ പരിശീലനം നൽകും.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments