പിതാവിനെ ആക്രമിച്ചു പരിക്കേൽപ്പിച്ച പ്രതി അറസ്റ്റിൽ.
വടയാർ ചാക്കാല കോളനി ഭാഗത്ത് മഞ്ഞ കണ്ടത്തിൽ വീട്ടിൽ ബഷീർ മകൻ അൻസാരി (37 വയസ്സ് ) ആണ് തലയോലപ്പറമ്പ് പോലീസിന്റെ പിടിയിലായത്. പ്രതിയുടെ പിതാവായ ബഷീർ വിരമിച്ച ഒഴിവിൽ മാർക്കറ്റിൽ ചുമട്ടുജോലി വാങ്ങി നൽകാത്തതിൽ ഉള്ള വിരോധം മൂലം പ്രതി അൻസാരി പിതാവിനെ ചീത്ത വിളിക്കുകയും കൈ ഉപയോഗിച്ച് മർദ്ദിക്കുകയും അവിടെയുണ്ടായിരുന്ന ഒരു ഫ്ലാസ്ക് ഉപയോഗിച്ച് പിതാവിന്റെ തലയ്ക്ക് അടിച്ച് മുറിവേൽപ്പിക്കുകയും ചെയ്യുകയായിരുന്നു.
സംഭവത്തിൽ കേസെടുത്തു അന്വേഷണം നടത്തിയ തലയോലപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
0 Comments