പ്രായപൂർത്തിയാകാത്ത കുട്ടിയുടെ കൈവശം വിൽപ്പനയ്ക്കായി കഞ്ചാവ് ഏൽപ്പിച്ച പ്രതി അറസ്റ്റിൽ.


പ്രായപൂർത്തിയാകാത്ത കുട്ടിയുടെ കൈവശം വിൽപ്പനയ്ക്കായി കഞ്ചാവ് ഏൽപ്പിച്ച പ്രതി അറസ്റ്റിൽ.

 വെള്ളൂർ വടകര മൂലയിടത്ത് വീട്ടിൽ ശിവദാസൻ മകൻ വിപിൻദാസ്( 24 വയസ്സ്) ആണ് തലയോലപ്പറമ്പ് പോലീസിന്റെ പിടിയിലായത്.
11-06-2025  തീയതി വൈകിട്ട് ഏഴുമണിയോടെ തോന്നയ്ക്കൽ വടകര റോഡിൽ പയ്യപ്പള്ളി ഭാഗത്തിൽ വച്ച് പ്രായപൂർത്തിയാകാത്ത ഒരു കുട്ടി പോലീസ് വാഹനം കണ്ടു പരുങ്ങുകയും പാന്റിന്റെ പോക്കറ്റിൽ നിന്നും എന്തോ പുറത്തേക്ക് എടുക്കുന്നതും കണ്ട്



 പോലീസ് പരിശോധിച്ചതിൽ പോക്കറ്റിൽ നിന്ന് എടുത്ത പൊതിയിൽ നിരോധിത ലഹരി വസ്തുവായ 90 ഗ്രാം കഞ്ചാവ് ആണെന്ന് മനസ്സിലാക്കുകയും ഇതിനെ കുറിച്ച് ചോദ്യം ചെയ്തതിൽ ഈ വസ്തു പ്രതിയായ വിപിൻദാസ് വിൽപ്പനയ്ക്കായി കുട്ടിയുടെ കയ്യിൽ ഏൽപ്പിച്ചതാണെന്ന് ബോധ്യപ്പെടുകയും ആയിരുന്നു. 


ഈ സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടത്തിയ തലയോലപ്പറമ്പ് പോലീസ് ഇന്നേദിവസം പ്രതി വിപിൻ ദാസിനെ അറസ്റ്റ് ചെയ്തിട്ടുള്ളതാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments