ചെറുപുഷ്പ മിഷൻ ലീഗ് വെള്ളികുളം ശാഖയുടെ ആഭിമുഖ്യത്തിൽ ദുക്റാന തിരുനാൾ സമുചിതമായി ആചരിച്ചു.


ചെറുപുഷ്പ മിഷൻ ലീഗ് വെള്ളികുളം ശാഖയുടെ ആഭിമുഖ്യത്തിൽ ദുക്റാന തിരുനാൾ സമുചിതമായി ആചരിച്ചു.

ചെറു മിഷൻ ലീഗ് വെള്ളികുളം ശാഖയുടെ ആഭിമുഖ്യത്തിൽ മാർത്തോമ്മാ ശ്ലീഹായുടെ ദുക്റാന തിരുനാൾ ഭക്തിപൂർവ്വം ആഘോഷിച്ചു.വികാരി ഫാ.സ്കറിയ വേകത്താനം കൃതജ്ഞതാ ബലി അർപ്പിച്ചു.ഇതോട നുബന്ധിച്ച് മിഷൻലീഗംഗങ്ങൾ
സഭാദിനമായി ആചരിച്ചു. ഫാ.സ്കറിയ വേകത്താനം സന്ദേശം നൽകി പതാകയുയർത്തി.ഇടവകയിലെ മതാധ്യാപകർ വിശ്വാസപരിശീലന ദിനമായി ആചരിച്ചു.


വിശ്വാസ പ്രഖ്യാപനദിനം എന്ന നിലയിൽ സൺഡേ സ്കൂളിലെ കുട്ടികൾ വിശ്വാസപ്രഖ്യാപന റാലി നടത്തി.റാലിയിൽ ഗ്രീൻഹൗസ് ,ബ്ലൂ ഹൗസ്, റെഡ് ഹൗസ് എന്നീ ഹൗസുകൾ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി .തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ അലീനാ സോണി ചെങ്ങഴശ്ശേരിൽ മീറ്റിങ്ങിൽ അധ്യക്ഷത വഹിച്ചു.



ഹെഡ്മാസ്റ്റർ ജോമോൻ ജോർജ് കടപ്ളാക്കൽ മുഖ്യപ്രഭാഷണം നടത്തി.നീതു സന്തോഷ് താന്നിപൊതിയിൽ  സന്ദേശം നൽകി.സമ്മേളനത്തിൽ ശാഖ വൈസ് ഡയറക്ടർ സിസ്റ്റർ ഷാൽബി മുകളേലിന്  ഉപഹാരം നൽകി ആദരിച്ചു.

കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. സമ്മാനം വിതരണം ചെയ്തു ജോസഫ് കടപ്ലാക്കൽ, സിസ്റ്റർ ഷാനി റോസ് താന്നിപ്പൊതിയിൽ അൽഫോൻസ ചിറ്റേത്ത് , സിനി വളയത്തിൽ, ജെസ്ബിൻ വാഴയിൽ,മെറീന കടപ്ലാക്കൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments