തൊടുപുഴയിൽ അംബേദ്ക്കർ പ്രതിമയും സ്‌ക്വയറും വരുന്നു

 

തൊടുപുഴ നഗരത്തിലെ പ്രധാന ജംഗ്ഷനായ കാഞ്ഞിരമറ്റം കവലയില്‍ ഭരണഘടനാ ശില്‍പി ഡോ ബി.ആര്‍ അംബേദ്ക്കറുടെ നാമധേയത്തില്‍ പ്രതിമ സ്ഥാപിച്ച് സ്‌ക്വയര്‍ നിര്‍മ്മിക്കും. ഇന്നലെ ചേര്‍ന്ന നഗരസഭ കൗണ്‍സില്‍ യോഗം ഇക്കാര്യത്തില്‍ അംഗീകാരം നല്‍കി. 


കൗണ്‍സിലര്‍മാരായ ടി.എസ് രാജന്‍, സി. ജിതേഷ് എന്നിവരാണ് വിഷയം പ്രധാന അജണ്ടയായി കൗണ്‍സിലില്‍ ഉള്‍ക്കൊള്ളിച്ചത്. വിഷയം കൗണ്‍സിലര്‍മാര്‍ ഐക്യകണ്ഠേന പാസാക്കി. ഇതിന്റെ തുടര്‍ നടപടികള്‍ വേഗത്തിലാക്കണമെന്നും ഇരു കൗണ്‍സിലര്‍മാരും ആവശ്യപ്പെട്ടു.


 നഗരത്തില്‍ നിലവില്‍ രാഷ്ട്രപിതാവിന്റെ പ്രതിമ മാത്രമാണുള്ളത്. ഇവിടം ഗാന്ധി സ്‌ക്വയര്‍ എന്ന പേരിലാണ് അറിയപ്പെടുന്നത്. ഇതിന് പുറമേയാണ് ബി.ആര്‍ അംബേദ്കര്‍ പ്രതിയും സ്‌ക്വയറും വരുന്നത് 





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments