മാർ സ്ലീവാ മെഡിസിറ്റിയിൽ ഡോക്ടേഴ്സ് ദിനാചരണം നടത്തി .... പുതുവെളിച്ചം എന്ന നേത്രദാന കേന്ദ്രത്തിനും തുടക്കം കുറിച്ചു.



മാർ സ്ലീവാ മെഡിസിറ്റിയിൽ ഡോക്ടേഴ്സ് ദിനാചരണം നടത്തി
. പുതുവെളിച്ചം എന്ന നേത്രദാന കേന്ദ്രത്തിനും തുടക്കം കുറിച്ചു. 

പാലാ മാർ സ്ലീവാ മെഡിസിറ്റിയിൽ ഡോക്ടേഴ്സ് ദിനാചരണം നടത്തി. കോട്ടയം ​ഗവ.മെഡിക്കൽ കോളജ് പ്രിൻസിപ്പൽ‌ ഡോ.വർ​ഗീസ് പി.പുന്നൂസ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ രംഗത്ത് ഉത്തമമായ മൂല്യങ്ങൾ കാത്തു സൂക്ഷിച്ചു പ്രവർത്തനം നടത്തുന്ന മാർ സ്ലീവാ മെഡിസിറ്റിയുടെ പ്രവർത്തനം മാതൃകപരമാണെന്ന് അദ്ദേഹം  പറഞ്ഞു. ഡോക്ടർമാരും മാനസികാരോഗ്യവും സന്തോഷവും കാത്തുസൂക്ഷിക്കണമെന്നും അദ്ദേ​ഹം പറഞ്ഞു.  


മാർ സ്ലീവാ മെഡിസിറ്റിയിൽ ആരംഭിക്കുന്ന നേത്രദാന കേന്ദ്രം പുതുവെളിച്ചത്തിന്റെ ലോഞ്ചിം​​​ഗും ഡോ. വർഗീസ് .പി .പുന്നൂസ് നിർവഹിച്ചു. പാലാ രൂപത ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിച്ചു. രോഗത്തിൻ്റെ വിഷമവുമായി വരുന്നവരെ ഹൃദയ കണ്ണുകൾ കൊണ്ട് കാണുന്നവരാണ് ഡോക്ടർമാർ എന്ന് ബിഷപ് പറഞ്ഞു.​​​​ ദൈവവിളിയാണ് ഡോക്ടർമാരുടെ ശുശ്രൂഷയെന്നും ബിഷപ് പറഞ്ഞു.


ദി മാർ സ്ലീവൻസ് എന്ന ഇ മാ​ഗസിന്റെ പ്രകാശനവും  ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് നിർവ്വഹിച്ചു. മുതിർന്ന ഡോക്ടർമാരായ ഓർത്തോപീഡിക്സ് വിഭാ​ഗം മേധാവിയും സീനിയർ കൺസൾട്ടന്റുമായ പ്രഫ.ഡോ.മാത്യു എബ്രഹാം, ചൈൽഡ് ഡവലപ്മെന്റ് സെന്റർ സീനിയർ കൺസൾട്ടന്റ് ഡോ.തോമസ് ഏബ്രഹാം,സൈക്യാട്രി വിഭാ​ഗം സീനിയർ കൺസൾട്ടന്റ് ഡോ.റോയി എബ്രഹാം കള്ളിവയലിൽ, ലബോറട്ടറി വിഭാ​ഗം സീനിയർ കൺസൾട്ടന്റ് ഡോ.റോസമ്മ തോമസ്,ജനറൽ മെഡിസിൻ വിഭാ​ഗം സീനിയർ കൺസൾട്ടന്റ് ഡോ.ജോയി മാണി തെക്കേടത്ത് എന്നിവരെ ചടങ്ങിൽ പൊന്നാടയണിയിച്ച് ആദരിച്ചു. 


ആശുപത്രി മാനേജിം​ഗ് ഡയറക്ടർ മോൺ.ഡോ.ജോസഫ് കണിയോടിക്കൽ,ചീഫ് ഓഫ് മെഡിക്കൽ സർവ്വീസസ് എയർ കോമഡോർ ഡോ.പോളിൻ ബാബു, മെഡിക്കൽ സൂപ്രണ്ട് ഡോ.നിതീഷ് പി.എൻ.എന്നിവർ പ്രസം​ഗിച്ചു. മധുര വിതരണം, ഡോക്ടർമാരുടെ കലാപരിപാടികൾ എന്നിവയും  നടന്നു.





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments