കുടുംബശ്രീ ഉല്പന്നങ്ങൾ ഓൺലൈനിലൂടെ...... എലിക്കുളത്തും പോക്കറ്റ് മാർട്ട് .


  കുടുംബശ്രീ ഉല്പന്നങ്ങൾ ഓൺലൈനിലൂടെ വാങ്ങുന്നതിനും , വിൽക്കുന്നതിനും എലിക്കുളവും ഒരുങ്ങിക്കഴിഞ്ഞു.എലിക്കുളത്തെ കുടുംബശ്രീയുടെ ഉല്പനങ്ങൾ ഇനിപോക്കറ്റ് മാർട്ടിലൂടെ സ്വന്തമാക്കാം ഐശ്വര്യ ഫുഡ് പ്രൊഡക്ടസ് ,പവിത്രം പ്രൊഡ്യൂസർ ഗ്രൂപ്പ് ,തനിമ ഫുഡ് പ്രൊഡക്ടസ് ,സഞ്ജയ് കൂവപ്പൊടി,ഏയ്ഞ്ചൽ ഫുഡ് പ്രൊഡക്ടസ് എന്നീ സംരംഭങ്ങളു ഉല്പന്നങ്ങളാണ് ഇനി ഓൺലൈനിൽ ലഭ്യമാവുക. കേരളത്തിലെ എല്ലാ കുടുംബശ്രീ സംരംഭങ്ങളുടേയും ഉൽപന്നങ്ങൾ പോക്കറ്റ് മാർട്ടിലൂടെ ലഭ്യമാണ്.


പോക്കറ്റ് മാർട്ടിന്റെ ഔദ്യോഗിക ഉദ്ഘാടനം പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെറ്റി റോയ് മണിയങ്ങാട്ട് നിർവ്വഹിച്ചു. കുടുംബശ്രീ ചെയർ പേഴ്സൺ പി. എസ്. ഷെഹ്ന  അധ്യക്ഷയായിരുന്നു.എലിക്കുളം പഞ്ചായത്ത് പ്രസിഡന്റ് ജിമ്മിച്ചൻ ഈറ്റത്തോട്ട് മുഖ്യ പ്രഭാഷണം നടത്തി. 


ബ്ലോക്ക് പഞ്ചായത്ത്  വൈസ് പ്രസിഡന്റ് പ്രൊഫ: എം.കെ.രാധാകൃഷ്ണൻ , എലിക്കുളം പഞ്ചായത്ത്  വൈസ് പ്രസിഡന്റ് സൂര്യാമോൾ , സ്ഥിരം സമിതി അധ്യക്ഷരായ എസ്. ഷാജി, ഷേർളി അന്ത്യാ ങ്കുളം,പഞ്ചായത്തംഗങ്ങളായ സിനി ജോയ് , മാത്യൂസ് പെരുമനങ്ങാട്ട്,ആശ റോയ്, സെൽവി  വിൽസൺ, ദീപ ശ്രീജേഷ്, നിർമ്മല ചന്ദ്രൻ ,പഞ്ചായത്ത് സെക്രട്ടറി മാർട്ടിൻ ജോർജ് കുടുംബശ്രീ സി.ഡി എസ്.അക്കൗണ്ടന്റ് ശ്രീ കാന്ത് വി.ജി.എന്നിവർ സംസാരിച്ചു.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments