വിദ്യാനികേതൻ സംസ്ഥാന സ്കൂൾ കായിക മേള തുടങ്ങി...ദേശീയ ബോധത്തിലേക്കും ദേശഭക്തിയിലേക്കും കായിക മേളകൾ നമ്മളെ നയിക്കും -ജോസ് കെ.മാണി



വിദ്യാനികേതൻ സംസ്ഥാന സ്കൂൾ കായിക മേള തുടങ്ങി...ദേശീയ ബോധത്തിലേക്കും  ദേശഭക്തിയിലേക്കും കായിക മേളകൾ നമ്മളെ നയിക്കും  -ജോസ് കെ.മാണി

പാലാ: ഭാരതീയ വിദ്യാനികേതൻ സംസ്ഥാന സ്കൂൾ കായിക മേള  പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ ആരംഭിച്ചു. രണ്ട് ദിവസങ്ങളിലായി നടക്കുന്ന കായിക മേള
ജോസ് കെ. മാണി എം.പി.
ഉദ്ഘാടനം ചെയ്തു.കായികക്ഷമത വർദ്ധിപ്പിക്കുകയും വിജയിച്ച് ഒന്നാമതെത്തുകയും മാത്രമല്ല, ദേശീയ ബോധത്തിലേക്കും  ദേശഭക്തിയിലേക്കുമാണ് കായിക മേളകൾ നമ്മളെ നയിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.ഒരു ഇന്ത്യക്കാരൻ ലോകത്ത് എവിടെ കായിക മേളയിൽ പങ്കെടുക്കുമ്പോഴും രാജ്യത്തിന്റെ ശക്തിയും ഐക്യവുമാണ് തെളിയിക്കുന്നതെന്നും 
ജോസ് കെ.മാണി കൂട്ടിച്ചേർത്തു. 


വിദ്യാനികേതൻ 
കോട്ടയം ജില്ല പ്രസിഡന്റ് പി.വേണുഗോപാൽ അദ്ധ്യക്ഷനായി. നഗരസഭ ചെയർമാൻ തോമസ് പീറ്റർ സന്ദേശം നൽകി. വിദ്യാനികേതൻ
സംഘാടക കാര്യദർശി ആർ. അനീഷ് മേളയുടെ പതാക ഉയർത്തി. സംസ്ഥാന ഉപാദ്ധ്യക്ഷ എം.എസ്. ലളിതാംബിക സംസ്ഥാന ജനറൽ സെക്രട്ടറി കെ.ആർ.റെജി ശ്രീനന്ദ എൻ.ബി, സംസ്ഥാന കായിക സംയോജകൻ ധനേഷ് ടി. എന്നിവർ സംസാരിച്ചു. 


           97 ഇനങ്ങളിലായി 600ൽ പരം വിദ്യാർഥികളാണ് കായിക മേളയിൽ പങ്കെടുക്കുന്നത്.ഐങ്കൊമ്പ് അംബിക വിദ്യാഭവനാണ് കായിക മേളക്ക് ആതിഥേയത്വം വഹിക്കുന്നത്. 
എസ്.ലളിതാംബിക, കെ.ആർ. റെജി, ജില്ലാ ജോയിൻ സെക്രട്ടറി കെ.എൻ. പ്രശാന്ത്കുമാർ, സംഘാടകസമിതി ഉപാദ്ധ്യക്ഷൻ കെ.എസ്.സോമവർമ്മരാജ, ഡോ.വിനയകുമാർ എന്നിവർ എന്നിവർ നേതൃത്വം നൽകും.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments