ഈരാറ്റുപേട്ട ഫയർസ്റ്റേഷനിലെ വാഹനം നിയന്ത്രണംവിട്ട് കാറിന് പിന്നിലിടിച്ച് അപകടം.

 

മഴയിൽ മരം വൈദ്യുതി ലൈനു മകളിലേക്ക് വീണത് മുറിച്ചു മാറ്റാൻ പോയ ഈരാറ്റുപേട്ട ഫയർസ്റ്റേഷനിലെ വാഹനം നിയന്ത്രണംവിട്ട് കാറിന് പിന്നിലിടിച്ച് അപകടം.

ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെ കീഴമ്പാറ ബിവറേജസ് ഔട്ട്ലറ്റ്ലെറ്റിന് സമീപമായിരുന്നു അപകടം. കനത്ത മഴയെ തുടർന്ന് റോഡിൽ വാഹനം നിയന്ത്രണം നഷ്ടമായാണ് അപകടത്തിൽ പെട്ടത്. റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിന് പിന്നിലാണ് വാഹനം ഇടിച്ച് കയറിയത്.വട്ടോളിക്കടവിന് സമീപം വൈദ്യുതി ലൈനിലേയ്ക്ക് വീണ് ശിഖരം മുറിച്ച് മാറ്റുന്നതിനായി പോകുംവഴിയായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ കാറിന്റെ പിന്നിലെ ചില്ലുകൾ തകർന്നു. ആർക്കും പരുക്കില്ല.












"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments