ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂൾ ശതാബ്ദി ഉദ്ഘാടനം വെള്ളിയാഴ്ച
ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂൾ ശതാബ്ദി നിറവിൽ സ്കൂൾ സ്ഥാപിതമായിട്ട് - നൂറാം - വർഷത്തിലേക്ക് പ്രവേശിക്കുകയാണ് 1926 ൽ എൽപി സ്കൂൾ സ്ഥാപിതമായത് കാലപഴകത്തിൽ പഴയ സ്കൂൾ പൊളിച്ച് മാറ്റി ഹൈസ്കൂൾ വിഭാഗത്തിനോട് ചേർത്തു ഇന്ന് ആയിരത്തോളം വിദ്യാർത്ഥികൾ പഠിക്കുന്ന കോട്ടയം ജില്ലയിലെ മികച്ച സ്കൂളുകളിൽ ഒന്നായി മാറി ലിറ്റിൽ ഫ്‌ളവർ പഠന പാഠ്യേതര രംഗത്ത് വേറിട്ട പ്രവർത്തനങ്ങളിലൂടെ എറേ മുന്നിൽനിൽക്കുന്ന
സ്കുളിന്റെ ഒരു വർഷം നീണ്ടു നിൽക്കുന്ന ജൂബിലി ആഘോഷങ്ങൾക്കാണ് വെള്ളിയാഴ്ച തിരിതെളിയുന്നത് വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് പാരിഷ് ഹാളിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ ജൂബിലി ആഘോഷങ്ങൾ മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്യും സ്കൂൾ മാനേജർ ഫാദർ സെബാസ്റ്റ്യൻ കൊല്ലംപറമ്പിൽ അധ്യക്ഷത വഹിക്കും
കോർപ്പറേറ്റ് സെക്രട്ടറി ഫാദർ ജോർജ് പുല്ലു കാലാ മുഖ്യപ്രഭാഷണം നടത്തും ഹെഡ്മാസ്റ്റർ ജോബെറ്റ് തോമസ് പഞ്ചായത്ത് പ്രസിഡന്റ് സ്കറിയാച്ചൻ പൊട്ടനാനിപി.ടി.എ പ്രസിഡന്റ്ഷെറിൻ കുര്യാക്കോസ് - തയ്യിൽ തുടങ്ങിയവർ പ്രസംഗിക്കും -മാർഗിഗ്രറി കരോട്ടമ്പ്രറിയിൽ - മാർ ജോസ് സെബാസ്റ്റ്യൻ തെക്കും ചേരികുന്നേൽ തുടങ്ങിയ പ്രമുഖർ ഉൾപ്പെടെ ആയിര കണക്കിന് വിദ്യാർത്ഥികൾ ഈ കലാലയത്തിൽ നിന്നും പഠിച്ച് ഇറങ്ങിയത്.
0 Comments