എ.കെ ചന്ദ്രമോഹന്‍ ഗാന്ധിയനായി ജീവിച്ച വ്യക്തിത്വം: ഡോ: എം.സി ദിലീപ് കുമാര്‍
ഗാന്ധിയനായി ജീവിച്ചു മരിച്ച വ്യക്തിത്വത്തെയാണ് എ.കെ ചന്ദ്രമോഹനെന്ന നേതാവിന്റെ വിയോഗത്തിലൂടെ നാടിന് നഷ്ടമായിരിക്കുന്നതെന്ന് കാലടി സംസ്‌കൃത സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സിലറും കേരള പ്രദേശ് ഗാന്ധിദര്‍ശന്‍ വേദി സംസ്ഥാന ചെയര്‍മാനുമായ ഡോ. എം.സി ദിലീപ് കുമാര്‍ പറഞ്ഞു. ഗാന്ധിദര്‍ശന്‍ വേദി കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അന്തരിച്ച സംസ്ഥാന സെക്രട്ടറിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എ.കെ. ചന്ദ്രമോഹനെ അനുസ്മരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വന്തം ആരോഗ്യവും ആയുസ്സുപോലും മറന്ന് മരിക്കുന്ന നിമിഷം വരെ താന്‍ പ്രവര്‍ത്തിച്ച ഗാന്ധിയന്‍ പ്രസ്ഥാനത്തിനും കോണ്‍ഗ്രസിനും വേണ്ടി ആര്‍ജ്ജവത്തോടെ പ്രവര്‍ത്തിച്ച നിസ്വാര്‍ത്ഥനായിരുന്നു അദ്ദേഹം. സ്‌നേഹം കൊണ്ടും വശ്യമായ പ്രവര്‍ത്തനം കൊണ്ടും എതിരാളികളെപ്പോലും കീഴടക്കുന്ന സ്വഭാവ മഹിമയ്ക്കുടമയായിരുന്നു. സ്ഥാനമാനങ്ങള്‍ക്ക് വേണ്ടി ശബ്ദിക്കുവാനോ, പരിഭവിക്കാനോ തയ്യാറാകാത്ത രാഷ്ടീയ സൗമ്യതയുടെ വേറിട്ട മുഖം കൂടിയായിരുന്നു ചന്ദ്രമോഹനെന്ന് ഡോ.എം.സി ദിലീപ് കുമാര്‍ ഓര്‍മ്മിച്ചു.
ജില്ലാ ചെയര്‍മാന്‍ പ്രസാദ് കൊണ്ടൂപറമ്പില്‍, സംസ്ഥാന നേതാക്കളായ എം.പി ജോര്‍ജ്, മാമ്പുഴക്കരി വി.എസ് ദിലീപ് കുമാര്‍, മോഹന്‍ ഡി ബാബു, എം എം ഷാജഹാന്‍, അഡ്വ. എ.എസ് തോമസ്, പി. കൃഷ്ണമോഹന്‍, കെ.ഒ. വിജയകുമാര്‍, ഡോ. ശോഭാ സലിമോന്‍, റ്റി.വി. ഉദയഭാനു, റോയി കപ്പിലുമാക്കല്‍, വര്‍ക്കിച്ചന്‍ പൊട്ടങ്കുളം, വിശ്വനാഥന്‍ കുന്നപ്പള്ളി, ലിജോ അരുമന, വിഷ്ണു ചെമ്മുണ്ടവള്ളി, സജി പിച്ചകശ്ശേരി, വി.ഐ. അബ്ദുള്‍ കരിം, കെ. തോമസ്, സബാസ്റ്റ്യന്‍ പനക്കല്‍, രാജേന്ദ്രബാബു, മനോജ് പല്ലാട്ട്, ജയചന്ദ്രന്‍ കീപ്പാറമലയില്‍ തുടങ്ങിയവര്‍ സംസാരിച്ചു.





0 Comments