നന്മയുടെ കിരണങ്ങൾ ഭൂമിയിൽ തന്നെയുണ്ടെന്ന് കാഞ്ഞിരപ്പള്ളി രൂപത സിഞ്ചെലൂസ് ഫാ.സെബാസ്റ്റ്യൻ കൊല്ലം കുന്നേൽപറഞ്ഞു.അതിന് ലാഭേച്ഛയില്ലാതെ സേവനം ചെയ്യുന്ന സന്യാസിനി മാരുടെ കൂട്ടായ്മ പ്രവർത്തിക ക്കും എന്നും ഫാ. സെബാസ്റ്റ്യൻ കൊല്ലംകുന്നേൽ പറഞ്ഞു. 27 ആം വർഷത്തിലേക്ക് കടക്കുന്ന പാമ്പോലി സെറിനിറ്റി ഹോം വാർഷികാഘോഷവും . കുടുംബ സംഗമവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാഞ്ഞിരപ്പള്ളി രൂപത പ്രോട്ടോസിഞ്ചെലൂസ്ഫാ: ജോസ് കുര്യൻ വെള്ളമറ്റം അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ജോസ് മോൻ മുണ്ടയ്ക്കൽ മുഖ്യ പ്രഭാഷണം നടത്തി. എലിക്കുളം പഞ്ചായത്ത് പ്രസിഡന്റ് ജിമ്മിച്ചൻ ഈറ്റ ത്തോട്ട് , വാർഡംഗം മാത്യൂസ് പെരുമനങ്ങാട്ട് ഖാദി ബോർഡംഗം സാജൻ തൊടുക,സെറിനിറ്റി ഹോം സുപ്പീരിയർ സിസ്റ്റർ ആൻസൽ, ഫാ.തോമസ് വാളൻ മനാൽ ,
ഫാ.മാത്യു വണ്ടാളകുന്നേൽ, സിസ്റ്റർ ജ്യോതിസ്,ഫാ ഫിലിപ്പ് തടത്തിൽ, ഫാ.ജോയ്സ് വള്ളിപ്പറമ്പിൽ എന്നിവർ സംസാരിച്ചു. 73 അoഗങ്ങളുമായി പ്രവർത്തിക്കുന്ന സെറിനിറ്റി ഹോമിന് എല്ലാവരും നല്കിയ സഹകരണത്തിന് മദർ സൂപ്പിരിയർ നന്ദി പറഞ്ഞു.എലിക്കുളം, പൈക , വിളക്കുമാടം ഇടവക അംഗങ്ങളുടെ കലാപരിപാടികളും, സ്നേഹ വിരുന്നും നടന്നു.





0 Comments