പുത്തൻ ശബരിമല എസ് .സി റോഡ് ഉദ്ഘാടനം ചെയ്തു.
ജില്ലാ , ഗ്രാമപഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി എട്ടു ലക്ഷം രൂപ ഉപയോഗിച്ച് മീനച്ചിൽ പഞ്ചായത്തിലെ പുത്തൻ ശബരിമല എസ് .സി റോഡ് ടൈൽസ് വിരിച്ച് നവീകരിച്ചു.പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെ കാൽനടയാത്ര പോലും ദുസഹമായിരുന്നു ജില്ല പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ നവീകരിച്ച റോഡിൻറെ ഉദ്ഘാടനം നിർവഹിച്ചു .
പഞ്ചായത്ത് പ്രസിഡൻറ് സോജൻ തൊടുക അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പർ ബിജു തുണ്ടിയിൽ മുഖ്യപ്രഭാഷണം നടത്തി. ഒ.റ്റി.ശശി, സുരേഷ് എം.കെ, സുകു സി.കെ, സാബു മാർക്കോസ്, അനൂപ് ഇരുളുങ്കൽ, ഷാജിമോൻ ശശി തുടങ്ങിയവർ പ്രസംഗിച്ചു.





0 Comments