രാമപുരത്ത് ഇന്ന് വടംവലിക്കരുത്തിന്റെ ആവേശപ്പൂരം........സംഘാടകർ യൂത്ത് ഫ്രണ്ട് (എം)

ഇന്ന് രാമപുരത്ത് ആവേശപ്പൂരം. മെയ്ക്കരുത്തിന്റെ മാറ്റുരച്ചു വമ്പന്മാർ ഏറ്റുമുട്ടുന്ന വടംവലി കരുത്തിന്റെ നേർക്കാഴ്ചയ്ക്ക് ഇന്ന് രാമപുരം സാക്ഷ്യം വഹിക്കും.കെ.എം മാണി മെമ്മോറിയൽ എവറോളിംഗ് ട്രോഫിക്ക് വേണ്ടിയുള്ള വടംവലി മത്സരം ഇന്ന് (26 ഞായർ), വൈകിട്ട് 5ന് ജോസ് കെ മാണി എം.പി ഉദ്ഘാടനം നിർവ്വഹിക്കും.

കേരള യൂത്ത് ഫ്രണ്ട് (എം) പാലാ നിയോജകമണ്ഡലം കമ്മിറ്റിയാണ് വടംവലി മത്സരം സംഘടിപ്പിച്ചിരിക്കുന്നത്.ഒന്നാം സമ്മാനമായി അരലക്ഷം രൂപ നൽകുന്ന വടംവലി മത്സരത്തിൽ ആകെ രണ്ടു ലക്ഷം രൂപയോളം ആണ് വിവിധ സമ്മാനങ്ങളായി നൽകുക.

കായിക കരുത്തിന്റെ വിളനിലമായിരുന്ന പാലാ, രാമപുരം പ്രദേശങ്ങളിൽ നഷ്ടപ്പെട്ടുപോയ കായിക സംസ്കാരം തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് യൂത്ത് ഫ്രണ്ട് (എം) മത്സരങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്.

ഇതിനുമുൻപ് കൊഴുവനാൽ പഞ്ചായത്ത് ഗ്രൗണ്ടിൽ നടത്തിയ പെനാൽറ്റി ഷൂട്ടൗട്ട് ടൂർണ്ണമെൻറ് വൻ വിജയം നേടിയത് സംഘടനയ്ക്ക് കൂടുതൽ മത്സരങ്ങൾ സംഘടിപ്പിക്കാൻ കരുത്തായ



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments