കേരളത്തിലെ പ്രശ്‌സത യൂദാശ്ലീഹാ തീര്‍ഥാടന കേന്ദ്രമായ പാലാ കിഴതടിയൂര്‍ പള്ളിയില്‍ വി. യൂദാശ്ലീഹായുടെ നൊവേന തിരുനാളിന് ആത്മീയ നിറവ് നല്‍കി പാലാ രൂപതയുടെ ബിഷപ്പ് എമിരറ്റിസ് മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍.

കേരളത്തിലെ പ്രശ്‌സത യൂദാശ്ലീഹാ തീര്‍ഥാടന കേന്ദ്രമായ പാലാ കിഴതടിയൂര്‍ പള്ളിയില്‍ വി. യൂദാശ്ലീഹായുടെ നൊവേന തിരുനാളിന് ആത്മീയ നിറവ് നല്‍കി പാലാ രൂപതയുടെ ബിഷപ്പ് എമിരറ്റിസ് മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍. 98-ാം വയസിലും തന്റെ അജഗണത്തിന്റെ ആത്മീയ വളര്‍ച്ചയ്ക്ക് ഒപ്പം നടക്കുകയാണു പാലായുടെ വലിയ പിതാവ്.

 വീല്‍ചെയറില്‍ ആണെങ്കിലും രൂപതയുടെ ആധ്യാത്മിക ചടങ്ങുകളിലും പൊതു ചടങ്ങുകളിലും ഇന്നും അദ്ദേഹം നിറ സാന്നിധ്യമാണ്.  കിഴതടിയൂര്‍ പള്ളിയില്‍ വി. യൂദാശ്ലീഹായുടെ നൊവേന തിരുനാളിനോടനുബന്ധിച്ചുള്ള തിരുസ്വരൂപ പ്രതിഷ്ഠയ്ക്കു മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍ മുഖ്യ കാര്‍മികത്വം വഹിച്ചു.

 തുടര്‍ന്നു പ്രധാന തിരുനാള്‍ ദിവസങ്ങളില്‍ എഴുന്നള്ളിക്കുന്നതിനുള്ള കഴുന്നുകളുടെ വെഞ്ചിരിപ്പ് നടന്നു. 26, 27, 28 തീയതികളില്‍ കഴുന്ന് എഴുന്നള്ളിക്കുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കും. കുട്ടികളില്ലാത്ത ദമ്പതികള്‍ക്ക് സന്താന സൗഭാഗ്യ ഭാഗ്യം നിയോഗം വെച്ചുള്ള തിരുകര്‍മ്മങ്ങളണ് ഇന്ന് പള്ളിയില്‍ നടക്കുന്നത്. 






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments