പുതിയ ചങ്ങനാശ്ശേരിയിലേയ്ക്ക് ഏവരെയും സ്വാഗതം ചെയ്ത് അഡ്വ ജോബ് മൈക്കിൾ എം എൽ എ

പുതിയ ചങ്ങനാശ്ശേരിയിലേയ്ക്ക് ഏവരെയും സ്വാഗതം ചെയ്ത് അഡ്വ ജോബ് മൈക്കിൾ എം എൽ എ

കുവൈറ്റ് സന്ദർശിച്ച ചങ്ങനാശ്ശേരിയുടെ പ്രിയപ്പെട്ട എംഎൽഎ അഡ്വ. ജോബ് മൈക്കിളിന് പ്രവാസി കേരള കോൺഗ്രസ് എം കുവൈറ്റിന്റെ നേതൃത്വത്തിൽ കുവൈറ്റ്  അബ്ബാസിയ, റിഥം ഓഡിറ്റോറിയത്തിൽ വച്ച് "പൗര സ്വീകരണം" നൽകി.

 കുവൈറ്റിലെ പ്രമുഖ സംഘടനാ നേതാക്കളും ചങ്ങനാശ്ശേരിയുടെ വിവിധ പ്രദേശങ്ങളിലുള്ള വരും, ചങ്ങനാശേരി നിയോജക മണ്ഡലത്തിലെ വിവിധ സംഘടനാ പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു. പ്രവാസി കേരള കോൺഗ്രസ് എമ്മിന്റെ പ്രസിഡൻറ്  മാത്യു ഫിലിപ്പ് മാർട്ടിൻ പാലാത്രകടവിൽ അധ്യക്ഷത വഹിച്ചു. 


" പുതിയ ചങ്ങനാശ്ശേരി" എന്ന ആശയം മുൻനിർത്തി ചങ്ങനാശ്ശേരിയുടെ വികസന മാറ്റങ്ങൾ നേരിട്ട് മനസ്സിലാക്കുവാൻ ചങ്ങനാശ്ശേരിയിലേക്ക്  എല്ലാ പ്രവാസി സുഹൃത്തുക്കളെയും എം എൽ എ  സ്വാഗതം ചെയ്തു.

വിവിധ സംഘടന പ്രതിനിധികളും, ചങ്ങനാശ്ശേരിയുടെ വിവിധ ഭാഗങ്ങളിൽ ഉള്ളവരും, പ്രവാസി കേരള കോൺഗ്രസ് എമ്മിന്റെ പ്രതിനിധികളും,  ആശംസകൾ നേരുകയും, ആശങ്കകളും ,നിർദ്ദേശങ്ങളും , ആവശ്യങ്ങളും അറിയിക്കുകയും ചെയ്യ്ത യോഗത്തിൽ ബഹുമാനപ്പെട്ട എംഎൽഎ തൻറെ മറുപടി  പ്രസംഗത്തിൽ  ചങ്ങനാശ്ശേരിക്ക്  പ്ലയിഓവർ ഉൾപ്പെടെ ഇനിയും വരുന്ന വികസനത്തെക്കുറിച്ച് വ്യക്തമാക്കി. 


ബോബിൻ ജോർജ്,  ബോബി തോമസ്,  റെജിമോൻ സേവ്യർ, ഷിബു പള്ളിക്കൽ, അഗസ്റ്റിൻ ദേവസ്യ എന്നിവർ വിവിധ മേഖലകളിൽ നിന്നും, ബെന്നി പയ്യമ്പള്ളി,  ടോമി സിറിയക് കണിച്ചാട്ട്,  ജോബിൻസ് ജോൺ പാലേട്ട്, സുനിൽ  തൊടുക,  തോമസ് കുര്യാക്കോസ് മുണ്ടിയാനിക്കൽ , സുനീഷ് മാത്യു മേനാംപുറം എന്നീ പി കെ സി ഭാരവാഹികളും ആശംസകൾ നേർന്നു.

പി കെ സി (എം) ജനറൽ സെക്രട്ടറി  ജിൻസ് ജോയ് കൈപ്പള്ളിയിൽ സ്വാഗതവും, ട്രഷറർ  സാബു മാത്യു ചാണ്ടിക്കാലായിൽ നന്ദിയും അറിയിച്ചു.

 







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments