കത്തിയുമായെത്തി പെണ്‍കുട്ടിയെ അക്രമിക്കാന്‍ ശ്രമം.. പശ്ചിമബംഗാൾ സ്വദേശി പിടിയിൽ…

 

നടുറോഡില്‍ പെണ്‍കുട്ടിയെ കത്തിയുമായി അക്രമിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പിടിയിലായത് പശ്ചിമബംഗാൾ സ്വദേശി. പ്രതിക്ക് മാനസിക ആസ്വാസ്ഥ്യമുണ്ടെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ പൊലീസ് സ്വമേധയാ കേസെടുത്തു.കൊച്ചി ഇടപ്പള്ളിയിലായിരുന്നു സംഭവം.

കത്തിയുമായി എത്തിയ പ്രതി പെണ്‍കുട്ടിക്ക് നേരെ തിരിയുകയായിരുന്നു. പെണ്‍കുട്ടി ബഹളം വച്ചതോടെ പ്രതി ഓടി രക്ഷപ്പെട്ടു. ബര്‍മുഡ മാത്രം ധരിച്ചായിരുന്നു അക്രമി എത്തിയത്.

 അക്രമിയെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം തുടങ്ങിയിരുന്നുവെങ്കിലും തൊട്ടടുത്ത റോഡില്‍ വെച്ച് യുവാക്കള്‍ അക്രമിയെ തടഞ്ഞ് വെച്ച് പൊലീസിന് കൈമാറുകയായിരുന്നു. പ്രദേശത്തെ വീടുകളിലും ഇയാൾ അതിക്രമിച്ച് കയറാൻ ശ്രമിച്ചിരുന്നു. 







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments