മന്നം ജയന്തി ആഘോഷം ജനുവരി 1, 2 തീയതികളിൽ...


149-ാമത് മന്നം ജയന്തി ആഘോഷങ്ങൾ ജനുവരി ഒന്ന്,രണ്ട് തീയതികളിൽ നടക്കും.  ജനുവരി ഒന്നിന് രാവിലെ ഏഴുമുതൽ മന്നം സമാധിയിൽ പുഷ്പാർച്ചന,10.30-ന് അഖിലകേരള  നായർ പ്രതിനിധിസമ്മേളനം സമ്മേളനത്തിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി സ്വാഗതവും സംഘടനയുടെ പ്രവർത്തനങ്ങളെപ്പറ്റി വിശദീകരിക്കുകയും ചെയ്യും.


എൻഎസ്എസ് പ്രസിഡന്റ് ഡോ.എം.ശശികുമാർ അധ്യക്ഷത വഹിക്കും.  എൻഎസ്എസ് സെക്രട്ടറി ഹരികുമാർ കോയിക്കൽ നന്ദി പറയും.വൈകീട്ട് മൂന്നിന് കുന്നക്കുടി ഹാലമുരളീകൃഷ്ണ അവതരിപ്പിക്കുന്ന സംഗീതക്കച്ചേരി,വൈകീട്ട് 6.30-ന് ചലച്ചിത്രതാരം ആശാശരത്തും സംഘവും അവതരിപ്പിക്കുന്ന നൃത്തസന്ധ്യ.രാത്രി ഒൻപതിന് മേജർ സെറ്റ് കഥകളി നളചരിതം നാലാംദിവസം,നിഴൽക്കുത്ത്. 

രണ്ടിന് രാവിലെ ഭക്തിഗാനാലാപം. ഏഴുമുതൽ മന്നം സമാധിയിൽ പുഷ്പാർച്ചന.വേദിയിൽ ഏഴുമുകൽ വെട്ടിക്കവല കെ.എൻ.ശശികുമാറിന്റെ അവതരിപ്പിക്കുന്ന  നാഗസ്വരക്കച്ചേരി. രാവിലെ 8.30-ന് സാന്ദ്രാനന്ദലയം. 


11-ന് നടക്കുന്ന മന്നംജയന്തിസമ്മേളനം ദേശീയന്യൂനപക്ഷകമ്മീഷനംഗം ഡോ.സിറിയക് തോമസ് ഉദ്ഘാടനം ചെയ്യും. എൻഎസ്എസ് പ്രസിഡന്റ് ഡോ.എം.ശശികുമാർ അധ്യക്ഷത വഹിക്കും. കവിയും ഗിനരചയിതാവും രാജീവ് ആലുങ്കൽ അനുസ്മരണപ്രഭാഷണം നടത്തും. 

എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻനായർ സ്വഗതവും ട്രഷറർ അഡ്വ.എൻ.വി.അയ്യപ്പൻപിളള നന്ദിയും പറയും.









"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments