ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പാലാ ശാഖയും മരിയന്‍ മെഡിക്കല്‍ സെന്റര്‍ ആശുപത്രിയുമായി ചേര്‍ന്ന് ലോക പ്രമേഹ ദിനചാരണം 14 നു രാവിലെ 9.30ന് മരിയന്‍ സെന്റര്‍ ആശുപത്രിയില്‍ നടത്തുമെന്ന് ഐ.എം.എ. ഭാരവാഹികള്‍ അറിയിച്ചു.
മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യുന്ന 100 പേര്‍ക്ക് ബ്ലഡ് ഷുഗര്‍, എച്ച്.ബി.എ.1സി, ലിപിഡ് പ്രൊഫൈല്‍ മുതലായ ടെസ്റ്റു കള്‍ സൗജന്യമായി ചെയ്തു കൊടുക്കും. തുടര്‍ന്ന് പ്രമേഹ ദിനാചരണ ക്ലാസുമുണ്ട്.
മരിയന്‍ മെഡിക്കല്‍ സെന്റര്‍ അഡ്മിനിസ്‌ട്രേറ്റര്‍ സിസ്റ്റര്‍ ലിന്‍സി ഇമ്മാനുവേല്‍, ഐ.എം.എ. ഭാരവാഹികളായാ ഡോ. സോം വി തോമസ്, സെക്രട്ടറി ഡോ. സാം മാത്യു, മെഡിക്കല്‍ സൂപ്രണ്ട് ഡോ. മാത്യു തോമസ്, ചീഫ് ഫിസിഷ്യന്‍ ഡോ. സിറിയക് തോമസ് എന്നിവര്‍ ക്യാമ്പിന് നേതൃത്വം കൊടുക്കും.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34




0 Comments