ക്രിസ്മസ് പരീക്ഷ പുനക്രമീകരിച്ചു...ഡിസംബർ 15 മുതൽ 23 വരെ…

  

തദ്ദേശ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് സ്കൂളുകളിലെ ക്രിസ്മസ് പരീക്ഷ പുനക്രമീകരിച്ചു..  1 മുതൽ 10 വരെയുള്ള ക്ലാസുകൾക്ക് ഡിസംബർ 15 മുതൽ 23 വരെയാണ് പരീക്ഷ നടക്കുക.   ഡിസംബർ 23 ന് സ്കൂളുകളിൽ ക്രിസ്മസ് അവധി തുടങ്ങും.   ജനുവരി 5 ന് ക്ലാസുകൾ പുനരാരംഭിക്കും.  അക്കാദമിക് കലണ്ടർ അനുസരിച്ച് നേരത്തെ 19 ന് അവധി തുടങ്ങുന്ന തരത്തിലായിരുന്നു ടൈം ടേബിൾ.  എന്നാൽ തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ സ്കൂളുകൾ തെരഞ്ഞെടുപ്പ് ആവശ്യങ്ങൾക്കായി വിട്ടു നൽകേണ്ടതിനാൽ പരീക്ഷ ‍ഡിസംബർ 15 മുതൽ 23 വരെ ഒറ്റഘട്ടമായി നടത്താനാണ് നീക്കം. 












"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments