ഭൗതിക അധികാരത്തിന്മേലുള്ള ദൈവിക ഇടപെടലാണു നിഖ്യാ സുനഹദോസെന്നു കെസിബിസി പ്രസിഡന്‍റ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ. നിഖ്യാ സൂനഹദോസിന്റെ 1700-ാം വാർഷികത്തോടനുബന്ധിച്ച് ഇന്‍റര്‍ ചർച്ച് കൗൺസിൽ പാലാരിവട്ടം പിഒസിയിൽ നടത്തിയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സഭയിലും സമൂഹത്തിലും ഉണ്ടാകുന്ന പ്രശ്‌നങ്ങളിൽ പരിശുദ്ധാത്മാവിൻ്റെ ഇടപെടൽ പ്രത്യാശ പകരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇന്റർ ചർച്ച് കൗൺസിൽ പ്രസിഡന്‍റ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി അധ്യക്ഷത വഹിച്ചു. സീറോമലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ മുഖ്യപ്രഭാഷണം നടത്തി.
റവ. ഡോ. എ. ജോൺ ഫിലിപ്പ് വിഷയാവതരണം നടത്തി.
സിബിസിഐ പ്രസിഡൻ്റ് ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്, ഇന്‍റര്‍ ചർച്ച് കൗൺസിൽ സെക്രട്ടറി മാർ ഔഗിൻ കുര്യാക്കോസ് മെത്രാപ്പോലീത്ത, മെത്രാപ്പോലീത്തമാരായ സിറിൾ മാർ ബസേലിയോസ്, ജോസഫ് മാർ ബർണബാസ്, യാക്കൂബ് മാർ ഐറേനിയോസ്, മാത്യൂസ് മാർ അപ്രേം, ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്, ബിഷപ്പ് ഡോ. സെൽവിസ്റ്റർ പൊന്നുമുത്തൻ, ബിഷപ്പ് കുര്യൻ പീറ്റർ, ഫാ. ഫിലിപ്പ് നെൽപ്പുരപ്പറമ്പിൽ, ഡോ. പ്രകാശ് പി. തോമസ്, ഫാ. സിറിൽ തോമസ് തയ്യിൽ, ഫാ. തോമസ് തറയിൽ, ഫാ. ജോർജ് മഠത്തിപ്പറമ്പിൽ എന്നിവർ പ്രസംഗിച്ചു.



0 Comments