രണ്ടാം നമ്പര്‍ ബട്ടര്‍ഫ്ളൈ വാല്‍വിന് തകരാര്‍ 1986 മുതല്‍ അപാകത പരിഹരിക്കാന്‍ കഴിയാതെ നാല് പതിറ്റാണ്ട്


 

ഇടുക്കി പദ്ധതിയുടെ അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ട് ബട്ടര്‍ഫ്ളൈ വാല്‍വിന്റെ തകരാര്‍ പ്രധാന പ്രതിസന്ധി. ഒരു ബട്ടര്‍ഫ്ളൈ വാല്‍വ് സ്ഥാപിക്കാന്‍ രണ്ട് വാല്‍വ് നിര്‍മിക്കണമെന്നാണ് ബന്ധപ്പെട്ടവര്‍ നല്‍കുന്ന സൂചന. നാടുകാണി മലയില്‍ സ്ഥാപിച്ചിട്ടുള്ള ബട്ടര്‍ഫ്ളൈ വാല്‍വ് പൂര്‍ണമായും മാറ്റി സ്ഥാപിക്കുക എന്നത് ശ്രമകരവും കോടിക്കണക്കിന് രൂപ ചെലവ് വരുന്നതുമാണ്. മാറ്റി സ്ഥാപിക്കേണ്ട വാല്‍വിന്റെ അതെ രൂപത്തിലും നിലവാരത്തിലും വാല്‍വ് നിര്‍മിച്ച്  മര്‍ദ്ദം താങ്ങാനുള്ള ശേഷി പരിശോധിച്ച് ഉറപ്പുവരുത്തണം. നിര്‍മിച്ച വാല്‍വ് ഉയര്‍ന്ന മര്‍ദ്ദം നല്‍കി പൊട്ടിച്ച ശേഷം ആയത് വിലയിരുത്തി വേണം പുതിയത് നിര്‍മിക്കാന്‍. 



അപ്പോള്‍ ഒരു വാല്‍വ് സ്ഥാപിക്കാന്‍ രണ്ട് ബട്ടര്‍ഫ്ളൈ വാല്‍വുകള്‍ നിര്‍മിക്കേണ്ടി വരും. ഒന്നാം ഘട്ടത്തിലെ 1 ,2 ,3 നമ്പര്‍ ജനറേറ്ററുകളിലേക്ക് എത്തുന്ന ജലത്തെ നിയന്ത്രിക്കാന്‍ ഒരു ബട്ടര്‍ഫ്ളൈ വാല്‍വും 4,5,6 നമ്പര്‍ ജനറേറ്ററുകളിലേക്ക് എത്തുന്ന ജലത്തെ നിയന്ത്രിക്കാന്‍ മറ്റൊരു ബട്ടര്‍ഫ്ളൈ വാല്‍വുമാണ് ഉള്ളത്. ഭൂമിക്കടിയിലെ മനുഷ്യ നിര്‍മിത അത്ഭുതമാണ് മൂലമറ്റം വൈദ്യുതി നിലയം.  കേരളത്തിലെ ആദ്യത്തെതും രാജ്യത്തെ ഏറ്റവും വലുതുമായ വൈദ്യുതി നിലയമാണ് ഇത്. 1976 ഫെബ്രുവരി 12 നാണ് നിലയം അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഉദ്ഘാടനം ചെയ്തത്. ഒന്നാം ഘട്ടമായി 130 മെഗാവാട്ട് ശേഷിയുള്ള 3 ജനറേറ്ററുകളാണ് ഇവിടെ ഇവിടെ സ്ഥാപിച്ചിരുത്.


 തുടര്‍ന്ന് 1985 നവംബര്‍ 4 ന് രണ്ടാം ഘട്ടത്തിലായി 130 മെഗാവാട്ട് ശേഷിയുള്ള 3 ജനറേറ്ററുകളും സ്ഥാപിച്ചു. ഒന്നാം ഘട്ടം 1976 ല്‍ പൂര്‍ത്തിയാക്കി. രണ്ടാം ഘട്ടം 1985-86 വര്‍ഷങ്ങളിലാണ് പൂര്‍ത്തിയാക്കിയത്. രണ്ടാം ഘട്ടത്തില്‍ സ്ഥാപിച്ച ബട്ടര്‍ഫ്ളൈ വാല്‍വിന് അധികം താമസിയാതെ തന്നെ നേരിയ ചോര്‍ച്ച അനുഭവപ്പെട്ടു. പല കുറി അറ്റകുറ്റപണികള്‍ നടത്തിയെങ്കിലും പൂര്‍ണ സജ്ജമയില്ല. ഇപ്പോളും നിലയത്തിലെ 4 ,5 ,6 നമ്പര്‍ ജനറേറ്ററുകളിലേക്ക് ജലം പ്രവഹിക്കുന്നത് ഈ ബട്ടര്‍ഫ്ളൈ വാല്‍വിലൂടെയാണ്. അറ്റകുറ്റപണികള്‍ നടത്തിയിട്ടും പൂര്‍ണമായും സജ്ജമാകാത്തതിനാല്‍   4 ,5 ,6 നമ്പര്‍ ജനറേറ്ററുകളുടെ അറ്റകുറ്റപണികള്‍ രണ്ടാം ബട്ടര്‍ഫ്ളൈ വാല്‍വ് അടച്ച് നടത്താന്‍ സാധിക്കുന്നില്ല. നിലവില്‍ നടന്നു വരുന്ന 5 ,6 നമ്പര്‍ ജനറേറ്ററുകളുടെ അപ്സ്ട്രീം സീലുകളുടെ  അറ്റകുറ്റപ്പണികള്‍ക്ക് വേണ്ടി നിലയം പൂര്‍ണമായും അടക്കേണ്ടി വരുന്നതും ഈ കാരണങ്ങളാലാണ്. 



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments