തദ്ദേശ തെരഞ്ഞെടുപ്പിനുള്ള യുഡിഎഫ് പ്രകടന പത്രിക കൊച്ചിയിൽ പുറത്തിറക്കി. മുന്നണി നേതാക്കളും പ്രതിപക്ഷ നേതാവും പരിപാടിയിൽ പങ്കെടുത്തു. ഉമ്മൻ ചാണ്ടി സർക്കാർ കൊണ്ടുവന്ന ആശ്രയ പദ്ധതി തിരിച്ചുകൊണ്ടുവരുമെന്ന് വാഗ്ദാനം. വാർഡുകൾക്ക് ഉപാധി രഹിതമായ വികസന ഫണ്ടുകൾ നൽകും. ആശ വർക്കർമാർക്ക് 2000 രൂപയുടെ പ്രത്യേക പ്രതിമാസ അലവൻസ്. വിദേശ മാതൃകയിൽ ആധുനിക സൗകരങ്ങളുള്ള മാർക്കറ്റുകൾ ഒരുക്കും. പ്രാദേശിക പദ്ധതിയിലെ നിർബന്ധിത വകയിരുത്തലുകൾ കുറച്ചു കൊണ്ടുവരും.
മിഷനുകളുടെ പ്രവർത്തനം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനവുമായി സംയോജിപ്പിക്കും. കേന്ദ്രാവിഷ്‌കൃത പദ്ധതികളിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കേന്ദ്രസ്ഥാനം ഉറപ്പാക്കും. ഉപാധിരഹിതമായ വികസന ഫണ്ടുകൾ ഉറപ്പിക്കുന്നതിലൂടെ നിരവധി പദ്ധതികൾ പ്രാബല്യത്തിൽ ആക്കുമെന്നാണ് യുഡിഎഫ് വാഗ്ദാനം. ഉമ്മൻ ചാണ്ടി സർക്കാരിൻ്റെ കാലത്തെ ഓപറേഷൻ അനന്ത മോഡൽ വെള്ളക്കെട്ട് പ്രശ്നപരിഹാരത്തിന് കൊണ്ടുവരും.
ധനകാര്യകമ്മിഷനും ലോക്കൽ ഗവൺമെൻ്റ് കമ്മിഷനും സമയബന്ധിതമായി രൂപീകരിക്കും. തെരുവ് നായ ശല്യത്തിനെതിരായ പദ്ധതി തയാറാക്കും. വന്യജീവി ആക്രമണം തടയാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് കൂടുതൽ അധികാരം നൽകും. ഗുണനിലവാരം ഉള്ള കുടിവെള്ളം. പൊതുഗതാഗത സംവിധാനം മെച്ചപ്പെടുത്തും. ഭവന നിർമാണം, തൊഴിലുറപ്പ് പദ്ധതികൾ കാര്യക്ഷമമാക്കും. സാംസ്കാരിക കേന്ദ്രങ്ങൾക്ക് ഉണർവേകും. ഹരിത കർമ സേന കൂടുതൽ പ്രവർത്തന സജ്ജമാക്കും. സിറോ വേസ്റ്റ് മാനേജുമെൻ്റ്, ആൻ്റി ഡ്രഗ് പദ്ധതികൾ കാര്യക്ഷമമാക്കും തുടങ്ങി നിരവധി പദ്ധികളാണ് അവതരിപ്പിച്ചിരിക്കുന്നത്.





0 Comments