പത്തനംതിട്ട തിരുവല്ലയില്‍ 47 കാരന്റെ മരണം കൊലപാതകമെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്.
പൊടിയാടി കൊച്ചുപുരയില്‍ വീട്ടില്‍ ശശികുമാറിനെയാണ് പതിമൂന്നാം തിയതി വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയെന്ന് കരുതിയ കേസാണ് ഫോറന്‍സിക് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കൊലപാതകമെന്ന് തെളിഞ്ഞത്. കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവ് തൈറോയ്ഡ് ഗ്രന്ഥി തകര്‍ത്തുവെന്നും ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ പറയുന്നു. കുറ്റവാളിയാര് എന്ന് കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പൊലീസ്.





0 Comments