കോട്ടയം അതിരൂപതയുടെ യുവജന പ്രസ്ഥാനമായ കെ സി വൈ എൽ ന്റെ 57-)മത് ജന്മദിനാഘോഷവും നടവിളി മത്സരവും നവംബർ 16 ഞായറാഴ്ച, രാവിലെ 09:30 മുതൽ കൈപ്പുഴ സെന്റ് ജോർജ് ക്നാനായ കത്തോലിക്ക ഫൊറോന ദേവാലയത്തിൽ വെച്ച് സംഘടിപ്പിക്കുന്നു.
കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാർ മാത്യു മൂലക്കാട്ട്, മന്ത്രി വി എൻ വാസവൻ, മന്ത്രി റോഷി ആഗസ്റ്റിൻ, ക്നാനായ കത്തോലിക്ക കോൺഗ്രസ് പ്രസിഡന്റ് ബാബു പറമ്പടത്തുമലയിൽ തുടങ്ങിയവർ പങ്കെടുക്കും. കെ സി വൈ എൽ അതിരൂപത ചാപ്ലയിൻ ഫാ മാത്തുകുട്ടി കുളക്കാട്ട്കുടിയിൽ, ഫൊറോന വികാരി ഫാ സാബു മാലിത്തുരുത്തെൽ, ചാക്കോ ഷിബു,ആൽബിൻ ബിജു, ഫാ ഫിൽമോൻ കളത്ര, അതിരൂപത യൂണിറ്റ് ഫൊറോന ഭാരവാഹികൾ നേതൃത്വം നൽകും.
രാവിലെ 10:00 - വി കുർബാന
11:30- പതാക ഉയർത്തൽ
11:45- നടവിളി മത്സരം
02:15 പിഎം - പൊതുസമ്മേളനം
04- മ്യൂസിക്കൽ ഫ്യൂഷൻ
05- സ്നേഹവിരുന്ന്.



0 Comments