വര്‍ക്കലയില്‍ ട്രെയിനില്‍നിന്നു പാലോട് സ്വദേശി ശ്രീക്കുട്ടിയെ (19) തള്ളിയിട്ട കേസില്‍ അറസ്റ്റിലായ സുരേഷ് കുമാറിനെ കോട്ടയം റെയില്‍വേ സ്‌റ്റേഷനില്‍ എത്തിച്ചു തെളിവെടുപ്പു നടത്തി. മദ്യപിച്ച ബാറിലും എത്തിച്ചു തെളിവെടുക്കും. ആക്രമണത്തില്‍ പരുക്കേറ്റ ശ്രീക്കുട്ടി ഇപ്പോഴും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
നവംബര്‍ രണ്ടിനു കേരള എക്സ്പ്രസില്‍ സഞ്ചരിക്കുന്നതിനിടെ പുകവലിക്കുന്നതു ചോദ്യം ചെയ്തതിനാണു ജനറല്‍ കമ്പാര്‍ട്ട്‌മെന്റിന്റെ വാതിലിനു സമീപത്തുനിന്ന ശ്രീക്കുട്ടിയെ പ്രതി സുരേഷ് കുമാര്‍ പുറത്തേക്കു ചവിട്ടി വീഴ്ത്തിയത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് അര്‍ച്ചനയെയും ഇയാള്‍ തള്ളിയിടാന്‍ ശ്രമിച്ചിരുന്നു.
കഴിഞ്ഞ ദിവസം പ്രതിയുടെ തിരിച്ചറിയല്‍ പരേഡ് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നടത്തിയിരുന്നു. കൂട്ടുകാരി അര്‍ച്ചനയുടെ മുന്നിലാണു പ്രതിയെ എത്തിച്ചത്. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് നിയോഗിച്ച സമിതിയും അര്‍ച്ചനയും പ്രതിയും മാത്രമാണ് പരേഡില്‍ പങ്കെടുത്തത്. പ്രതിയെ അര്‍ച്ചന തിരിച്ചറിഞ്ഞിരുന്നു. ഇതിനു ശേഷമാണ് പ്രതിയെ കസ്റ്റഡിയില്‍ വാങ്ങിയത്.



0 Comments