സ്നേഹപൂർവ്വം കെ സി വൈ എൽ പദ്ധതിയിൽ പങ്ക് ചേർന്ന് ഗീവർഗീസ് മാർ അഫ്രേം.



സ്നേഹപൂർവ്വം കെ സി വൈ എൽ പദ്ധതിയിൽ പങ്ക് ചേർന്ന് ഗീവർഗീസ് മാർ അഫ്രേം.

കോട്ടയം അതിരൂപതയുടെ യുവജന പ്രസ്ഥാനമായ കെ സി വൈ എൽ  രൂപത സമിതിയുടെ നേതൃത്വത്തിൽ വിവിധ യൂണിറ്റുകളുടെ സഹകരണത്തോടെ എല്ലാ മാസവും മെഡിക്കൽ കോളേജിൽ സ്നേഹപൂർവ്വം kcyl എന്ന പേരിൽ മൂന്ന് വർഷത്തിലധികമായി ഭക്ഷണം വിതരണം നടത്തിവരുന്നു. ഈ മാസം 15 ആം തിയതി kcyl 57- )ഒ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി നടത്തിയ ഭക്ഷണ വിതരണം ആണ്‌ കോട്ടയം അതിരൂപതയുടെ സഹായമെത്രാനായ  ഗീവർഗീസ് മാർ അഫ്രേം ഉദ്ഘാടനം ചെയ്തത്. യുവാക്കളെ നേതൃഗുണം ഉള്ളവരായി വളർത്തുന്നതിലും സമുദായത്തോട് ചേർത്ത് നിർത്തുന്നതിലും മാത്രമല്ല സാമൂഹ്യപ്രസക്തിയുള്ള ജീവകാരുണ്യ പ്രവർത്തനങ്ങളിലും kcyl നടത്തുന്ന ഇടപെടലുകളെ അഭിവന്ദ്യ പിതാവ് അനുമോദിച്ചു. Kcyl അതിരൂപത പ്രസിഡന്റ്‌ ജോണിസ് പി സ്റ്റീഫൻ, ചാപ്ലയിൻ ഫാ മാത്തുകുട്ടി കുളക്കാട്ട്കുടിയിൽ, ഷെല്ലി ആലപ്പാട്ട്, നിതിൻ ജോസ്, ജാക്സൺ സ്റ്റീഫൻ തുടങ്ങിയവർ നേതൃത്വം നൽകി.












"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments