പാലാ പൗരസമിതി പ്രസിഡൻ്റ് പി. പോത്തൻ നിര്യാതനായി . 72 വയസ്സായിരുന്നു . സംസ്കാരം നാളെ 11 - ന് പാലാ കത്തീഡ്രൽ സെമിത്തേരിയിൽ .
മുമ്പ് ബാങ്ക് ജീവനക്കാരനായും വക്കീൽ ഗുമസ്തനായും പ്രവർത്തിച്ചിരുന്ന പോത്തൻ പിന്നീട് പൊതു പ്രവർത്തകൻ എന്ന നിലയിലും പേരെടുത്തു . മനുഷ്യാവകാശ കമ്മീഷൻ പോലുള്ള വിവിധ കമ്മീഷനുകളിൽ നിന്ന് പൊതുജന താൽപ്പര്യാർത്ഥം വിവിധ ജന അനുകൂല ഉത്തരവുകൾ സമ്പാദിച്ചിരുന്നു. പാലാ ചുങ്കപുരയ്ക്കൽ കുടുംബാംഗമാണ്.




0 Comments