80 കോടിയിലേറെ വില വരുന്ന 1.2 കിലോ പാമ്പിൻ വിഷവുമായി മൂന്ന് പേർ അറസ്റ്റിൽ.



  80 കോടിയിലേറെ വില വരുന്ന 1.2 കിലോ പാമ്പിൻ വിഷവുമായി മൂന്ന് പേർ അറസ്റ്റിൽ. ജാർഖണ്ഡിലെ പാലമു കടുവ സങ്കേതത്തിൽ നിന്നുള്ള സംഘവും വൈൽഡ് ലൈഫ് ക്രൈം കൺട്രോൾ ബ്യൂറോയും ചേർന്ന് സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് അച്ഛനും മകനും അടക്കം മൂന്ന് പേർ അറസ്റ്റിലായത്.  

പ്രാദേശികമായി ശേഖരിച്ചതാണ് 1.2 കിലോ ഭാരം വരുന്ന പാമ്പിൻ വിഷമെന്നാണ് അധികൃതർ വിശദമാക്കുന്നത്. കള്ളക്കടത്ത് ലക്ഷ്യമിട്ടായിരുന്നു പാമ്പിൻ വിഷം ശേഖരിച്ചത്. ഇവരിൽ നിന്ന് 2.5 കിലോ ഗ്രാം ഭാരമുള്ള ഈനാംപേച്ചിയുടെ ചെതുമ്പലുകളും കണ്ടെത്തിയിട്ടുണ്ട്.


 ഇവരിൽ നിന്ന് പിടിച്ചെടുത്ത വിഷം ലാബിലേക്ക് പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. 20 ലക്ഷം രൂപ വില വരുന്നതാണ് ഈനാം പേച്ചിയുടെ ചെതുമ്പലുകൾ. ബിഹാറിലെ ഔറംഗാബാദ് സ്വദേശിയായ 60കാരൻ മുഹമ്മദ് സിറാജ്, മകനും 36കാരനുമായ മുഹമ്മദ് മിറാജ്, ഹരിഗഞ്ച് സ്വദേശിയായ രാജു കുമാർ ഷോണ്ടിക് എന്നിവരാണ് അറസ്റ്റിലായത്.  


 ഹരിഗഞ്ചിൽ പച്ച മരുന്ന് കട നടത്തുന്നയാളാണ് 50കാരനായ രാജു കുമാർ ഷോണ്ടിക്. പ്രാദേശികമായി അച്ഛനും മകനും ചേർന്ന് പാമ്പിൻ വിഷം ശേഖരിക്കുന്നതായി രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് അറസ്റ്റ്. ഇതിന് പിന്നാലെ ഇവർ രണ്ട് പേരും ദിവസങ്ങളായി നിരീക്ഷണത്തിലായിരുന്നു. ബിഹാറിൽ നിന്നാണ് അച്ഛനും മകനും അറസ്റ്റിലായത്. ഇതിന് പിന്നാലെയാണ് രാജു. ഹരിഗഞ്ചിൽ നിന്ന് അറസ്റ്റിലായത്. ശർക്കര കച്ചവടവും പാമ്പിൻ വിഷത്തിന്റെ കള്ളക്കടത്തും നടത്തിയിരുന്നത് രാജുവായിരുന്നു




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments