സിറോ മലബാർ സഭയ്ക്ക് വത്തിക്കാന്റെ പുതിയ അംഗീകാരം....ഗൾഫ് മേഖലയ്ക്കായി അപ്പസ്തോലിക് വിസിറ്റേറ്ററെ പ്രഖ്യാപിച്ച് വത്തിക്കാൻ ....ഫാ. ജോളി വടക്കൻ അപ്പോസ്തോലിക് വിസിറ്റേറ്റർ

 

സിറോ മലബാർ സഭയ്ക്ക് വത്തിക്കാന്റെ പുതിയ അംഗീകാരം. ഗൾഫ്  മേഖലയ്ക്കായി അപ്പസ്തോലിക് വിസിറ്റേറ്ററെ വത്തിക്കാൻ പ്രഖ്യാപിച്ചു. ഇരിങ്ങാലക്കുട രൂപതയിലെ  വൈദീകൻ ഫാ. ജോളി വടക്കൻ ആണ് അപ്പോസ്തോലിക് വിസിറ്റേറ്റർ. ഗൾഫ് മേഖലയിൽ പുതിയ രൂപതകൾ പ്രഖ്യാപിക്കുന്നതിന് മുന്നോടിയായാണ് അപ്പസ്തോലിക് വിസിറ്റേറ്ററുടെ പ്രഖ്യാപനം. ഗൾഫ് മേഖലയിൽ ഏറ്റവും കൂടുതൽ ക്രൈസ്തവർ ഉള്ളത് സിറോ മലബാർ സഭയ്ക്ക് ആണ്. 

പുതിയ പ്രഖ്യാപനം സഭയ്ക്ക് വലിയ നേട്ടമാണ്. നിലവിൽ ഫാ. ജോളി വടക്കൻ  ഇരിങ്ങാലക്കുട രൂപതയുടെ വികാരി ജനറാളാണ്. മാള ഫൊറോന ഇടവക  വടക്കന്‍ വീട്ടില്‍ പരേതരായ ഇട്ട്യേര-ബേബി ദമ്പതികളുടെ മകനാണ്.  1989 ല്‍ വൈദീകനായി തിരുപട്ടം സ്വീകരിച്ചു. റോമിലെ പൊന്തിഫിക്കല്‍ സലേഷ്യന്‍ യൂണിവേഴ്‌സിറ്റിയില്‍ മീഡിയ ആന്‍ഡ് യൂത്ത് മിനിസ്ട്രിയില്‍ സ്‌പെഷ്യലൈസേഷന്‍, രൂപതാ മതബോധനം ഡയറക്ടര്‍, മീഡിയ ഡയറക്ടര്‍, ബൈബിള്‍ അപ്പോസ്തലേറ്റ് ഡയറക്ടര്‍, പാസ്റ്ററല്‍ സെന്റര്‍ ഡയറക്ടര്‍ എന്നീ നിലകളില്‍ ഏഴു വര്‍ഷം സേവനമനുഷ്ഠിച്ചു. 


എട്ടു വര്‍ഷം കെസിബിസി സെക്രട്ടേറിയറ്റില്‍ ഡീന്‍ ഓഫ് സ്റ്റഡീസ്, മീഡിയ കമ്മീഷന്‍ സെക്രട്ടറി എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചു. സിറോ മലബാര്‍ കാറ്റെകെറ്റിക്കല്‍ കമ്മീഷന്റെ റിസോഴ്‌സ് അംഗമായിരുന്നു. മംഗലപ്പുഴ സെന്റ് ജോസഫ്‌സ് പൊന്തിഫിക്കല്‍ സെമിനാരിയിലെ വിസിറ്റിംഗ് ഫാക്കല്‍റ്റിയായും സേവനമുനുഷ്ടിച്ചിട്ടുണ്ട്. 


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments