കോളേജിൽ നിന്നും കടപ്പാട്ടൂരിലെ തെരഞ്ഞെടുപ്പ് ഗോദയിലേക്ക് 22 കാരി ഗോപിക
സ്വന്തം ലേഖകൻ
പഠനത്തിനിടയിൽ പഞ്ചായത്തിന്റെ ഗോദയിൽ കന്നി അങ്കം കുറിക്കാൻ 22 കാരി. കടപ്പാട്ടൂർ മൂലയിൽ ഗോപാലകൃഷ്ണൻ നായരുടെയും പുഷ്പലതയുടെയും മകളായ ഗോപിക എം.ജി. ആണ് മുത്തോലി പഞ്ചായത്ത് ആറാം വാർഡിൽ നിന്നും ജനവിധി തേടുന്നത്.
എറണാകുളം തേവര. എസ്.എച്ച്. കോളേജിൽ അവസാന വർഷ എം.എ. എക്കണോമിക്സ് ബിരുദ വിദ്യാർത്ഥിനിയാണ് ഗോപിക. ഇടതുമുന്നണിയുടെ സ്വതന്ത്ര സ്ഥാനാർത്ഥിയായിട്ടാണ് മത്സരത്തിന് ഇറങ്ങിയിരിക്കുന്നത്. പഠന ഇടയിലും പ്രചാരണത്തിന് സമയം കണ്ടെത്താനുള്ള ശ്രമിക്കുകയാണ് യുവ സ്ഥാനാർത്ഥി ഗോപിക.
ഇതിനോടകം തന്നെ വാർഡിലെ എല്ലാ സ്ഥലങ്ങളിലും എത്തി വോട്ടർമാരെ നേരിൽ കണ്ട് ഒന്നാംഘട്ട പ്രചരണം പൂർത്തിയാക്കുവാൻ കഴിഞ്ഞു.
അച്ഛൻ മുത്തോലി പഞ്ചായത്ത് കടപ്പാട്ടൂർ ബ്രാഞ്ച് സെക്രട്ടറി ഗോപാലകൃഷ്ണനും പ്രവർത്തകരുമാണ് ഇലക്ഷൻ പ്രചരണ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. യുഡിഎഫ് സ്ഥാനാർത്ഥിയായി ആൻസമ്മ ജോസഫ് തെക്കയിലും എൻഡിഎ സ്ഥാനാർത്ഥിയായി അമ്പിളി റ്റി കെ. പുറ്റുമഠത്തിലുമാണ് ഗോപികയ്ക്ക് വെല്ലുവിളിയുമായി രംഗത്തുള്ളത്.




0 Comments