കോട്ടയത്ത് യുഡിഎഫ് ജില്ലാ പഞ്ചായത്ത് സീറ്റ് വിഭജനത്തില്‍ ധാരണയായി.
ആകെ 23 സീറ്റുകളുളള കോട്ടയം ജില്ലാ പഞ്ചായത്തില്‍ കോണ്‍ഗ്രസ് പതിനാറ് സീറ്റിലും കേരളാ കോണ്‍ഗ്രസ് ഏഴ് സീറ്റിലും ആവും മത്സരിക്കുക.
സീറ്റിനായി മുസ്‌ലിം ലീഗ് സമ്മർദ്ദം ചെലുത്തി എങ്കിലും ഒടുവിൽ യുഡിഎഫ് തീരുമാനത്തിന് വഴങ്ങുകയായിരുന്നു
2000-ൽ ആണ് ലീഗ് അവസാനമായി കോട്ടയത്ത് ജില്ലാ പഞ്ചായത്ത് ഡിവിഷനിലേക്ക് മത്സരിച്ചത്.
കിടങ്ങൂർ, തൃക്കൊടിത്താനം, അതിരമ്പുഴ, കുറവിലങ്ങാട്, ഭരണങ്ങാനം, കാഞ്ഞിരപ്പള്ളി, കങ്ങഴ എന്നീ സീറ്റുകളിൽ കേരള കോൺഗ്രസ് മത്സരിക്കും.യുഡിഎഫ് ജില്ലാ നേതൃയോഗത്തിലാണ് സീറ്റ് നല്‍കുന്നത് സംബന്ധിച്ച് തീരുമാനമായത്



0 Comments