പാലായില്‍ കോണ്‍ഗ്രസുകാര്‍ തമ്മിലടി നിര്‍ത്തണം. യു.ഡി.എഫ്. ചാന്‍സ് കളയരുത്: സന്തോഷ് കെ. മണര്‍കാട്ട്
പാലാ: പാലാ മുനിസിപ്പാലിറ്റിയില്‍ കോണ്‍ഗ്രസ്സുകാര്‍ തമ്മിലടി നിര്‍ത്തി യു.ഡി.എഫ്.നെ വിജയിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനവുമായി മുന്‍പോട്ട് പോകണമെന്ന് കോണ്‍ഗ്രസ് മുന്‍ ബ്ലോക്ക് പ്രസിഡന്റും മുന്‍ മുനിസിപ്പല്‍ വൈസ് ചെയര്‍മാനുമായ അഡ്വ. സന്തോഷ് മണര്‍കാട്ട് ആവശ്യപ്പെട്ടു. എല്‍.ഡി.എഫിന്റെ ദുര്‍ഭരണം അവസാനിപ്പിച്ച് പാലാ മുനിസിപ്പാലിറ്റിയുടെ ഭരണം താലത്തില്‍ വെച്ച് നല്കുവാന്‍ ജനം തയ്യാറാകുമ്പോള്‍ അതിനെതിരെ മുഖം തിരിക്കുന്നത് വേദനാജനകമാണ്. തെറ്റുതിരുത്തുവാന്‍ ഇനിയും സമയമുണ്ടെന്നും നേതാക്കന്മാര്‍ ശക്തമായി ഇടപെടണമെന്നും സന്തോഷ് കെ. മണര്‍കാട്ട് ആവശ്യപ്പെട്ടു.




0 Comments