പഠനത്തിലെ "ഡിസ്റ്റിങ്ങ്ഷൻ " തെരഞ്ഞെടുപ്പിലും നേടാൻ
വിദ്യാർത്ഥിനി നേതാവ് കിഴപറയാറിൽ അങ്കത്തിനിറങ്ങുന്നു.
മത്സര രംഗത്തേയ്ക്ക് ചുവടുവയ്ക്കുവാൻ യുവത്വം മടിച്ചു നിൽക്കുമ്പോൾ പ്രത്യേകിച്ച് പെൺകുട്ടികൾ ഒഴിവാകുമ്പോൾ മീനച്ചിൽ പഞ്ചായത്തിലെ കിഴപറയാർ വാർഡിൽ മാറ്റുരയ്ക്കുവാനാണ് വിദ്യാർത്ഥി നേതാവ് കൂടിയായ വെട്ടത്ത് ജി. ബേബിയുടെ മകളായ അഞ്ചന തെരേസ് മാത്യു കളത്തിലിറങ്ങിയിരിക്കുന്നത്.
പ്രായം 21മാത്രം' പ്രായം കുറഞ്ഞ വനിതാ സ്ഥാനാർത്ഥികളിൽ ഇടം പിടിച്ച വിദ്യാർത്ഥിനി.
കേരള കോൺഗ്രസ് (എം) ൻ്റെ വിദ്യാർത്ഥി വിഭാഗമായ കെ.എസ്.സി യുടെ മണ്ഡലം സെക്രട്ടറിയും പാലാ സെ.തോമസ് കോളജിലെ മലയാളം ബിരുദ വിദ്യാർത്ഥിനിയുമാണ് അഞ്ചന. ഹിന്ദിയിലും ബിരുദമുണ്ട്. മററു യുവജനസംഘടനകളുടേയും സജീവ പ്രവർത്തകയാണ്.
മുൻ ഗ്രാമ പഞ്ചായത്ത് അംഗമായിരുന്ന സണ്ണി വെട്ടമാണ് ജേഷ്ഠൻ്റെ പുത്രിയായ അഞ്ചനയുടെ പ്രചാരണത്തിന് മുന്നണി പ്രവർത്തകർക്കൊപ്പം ചുക്കാൻ പിടിക്കുന്നത്.
മീനച്ചിൽ പഞ്ചായത്തിൽ മറ്റ് രണ്ട് യുവാക്കൾ കൂടി കേരള കോൺ.(എം) സീറ്റ് നൽകി മത്സര രംഗo പുതു തലമുറയ്ക്ക് കൈമാറുകയാണ്.
പ്രബല കക്ഷികൾക്ക് പോലും അനുയോജ്യരായ സ്ഥാനാർത്ഥികളെ ലഭിക്കുവാൻ പ്രയാസപ്പെടുന്നതിനാലാണ് സ്ഥാനാർത്ഥി പ്രഖ്യാപനങ്ങൾ വൈകുന്നത്.




0 Comments