കോതമംഗലത്ത് മധ്യവയസ്കനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മലയിൻകീഴ് സ്വദേശി കാപ്പിൽ മനോജി (54) നെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം അഴുകി തുടങ്ങിയിരുന്നു. ഇയാൾ കുറച്ചു കാലമായി ഒറ്റക്കായിരുന്നു താമസം. മൃതദേഹം നിലത്ത് കിടക്കുന്ന രീതിയിലാണ് കണ്ടെത്തിയത്. വീടിൻറെ കഴുക്കോലിൽ തുണികൊണ്ടുള്ള കുടുക്കും കണ്ടെത്തിയട്ടുണ്ട്. കോതമംഗലം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.




0 Comments