മോട്ടോർ വാഹന വകുപ്പിനോടും സർക്കാരിനോടും ഏറ്റുമുട്ടി വൈറലായ റോബിൻ ബസ് ഉടമ ബേബി ഗിരീഷ് തദ്ദേശ തെരഞ്ഞെടുപ്പ് രംഗത്ത്. കോട്ടയം ജില്ലയിലെ മേലുകാവ് പഞ്ചായത്തിലെ ഇടമറുക് 8-ാം വാർഡില്‍ സ്വതന്ത്ര സ്ഥാനാർത്ഥിയായാണ് ഗിരീഷ് മത്സരിക്കുന്നത്. പോസ്റ്ററുകളും ഫ്ലക്സ് ബോർഡുകളുമില്ലെന്നും ഡിജിറ്റൽ പ്രചാരണം മാത്രമാണ് നടത്തുന്നതെന്നും ഗിരീഷ് പറയുന്നു. ഈ വർഡിലെ ആളുകള്‍ക്കെല്ലാം എന്നെ അറിയാം. എല്ലാവർക്കും ഫോണുകളുണ്ട്. ആളുകളെ ഫോണില്‍ വിളിച്ച് വോട്ട് ആഭ്യർഥിക്കുന്നതാണ് പ്രധാന മാർഗമെന്നും ഗിരീഷ് പ്രതികരിച്ചു.



0 Comments