Yes vartha Follow up 3
കഴിഞ്ഞദിവസം പാലാ വൈദ്യുതി ഭവനു സമീപം കാറടിച്ച് പരിക്കേറ്റിരുന്ന വയോധിക അത്യാസന്ന നിലയിൽ ...... പ്രതീക്ഷ വേണ്ടെന്ന് ഡോക്ടർമാർ അറിയിച്ചതായി ബന്ധുക്കൾ പറഞ്ഞു.
അനിൽ ജെ തയ്യിൽ
പാലാ മുണ്ടുപാലം പുത്തേട്ട് കുന്നേൽ റോസമ്മ (68 ) യാണ് കോട്ടയത്തെ ആശുപത്രിയിൽ അത്യാസന്ന നിലയിൽ കഴിയുന്നത്. നെഞ്ചിനും ശ്വാസകോശത്തിനും വാരിയെല്ലുകൾക്കും ഗുരുതരമായി പരിക്കേറ്റു.
സംഭവത്തെ തുടർന്ന് കാർ നിർത്താതെ പോയത് വിവാദമായിരുന്നു. പിന്നീട് വാഹനം പാലാ പൊലീസ് സ്റ്റേഷനിൽ ഹാജരാക്കി.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ റോസമ്മയെ ഉടൻ തന്നെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും ചികിത്സകളോട് ശരീരം പ്രതികരിക്കാതെ വന്നതാണ് പ്രശ്നമായത്.
പുത്തേട്ടു കുന്നേൽ ഉലഹന്നാനാണ് ഭർത്താവ് . രാജേഷ് ജോസഫ് , രാജീവ് ജോസഫ് , രശ്മി (യു.കെ. ) എന്നിവരാണ് മക്കൾ.




0 Comments