വെളുത്തേടത്ത് നായർ സമാജത്തിന് വിദ്യാഭ്യാസ, തൊഴിൽ മേഖലയിൽ ഒ.ഇ.സി. ആനുകൂല്യം നൽകണം


വെളുത്തേടത്ത്  നായർ സമാജത്തിന് വിദ്യാഭ്യാസ, തൊഴിൽ മേഖലയിൽ ഒ.ഇ.സി. ആനുകൂല്യം നൽകണം

കേരള വെളുത്തേടത്ത്  നായർ സമാജം പാലാ ശാഖ  സമ്മേളനം സംസ്ഥാന പ്രസിഡൻ്റ് ഇ.എസ്. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കെവിഎൻഎസ് വിഭാഗത്തിന് ഇപ്പോൾ ലഭിക്കുന്ന ഒ.ഇ.സി.പഠന ഫീസ ആനുകൂല്യത്തിന് പുറമെ വിദ്യാഭ്യാസ മേഖലയിലും പിഎസ്‌സി,ദേവസ്വം ബോർഡ് ഉൾപ്പെടെ തൊഴിൽ മേഖലയിലും ഒ.ഇ.സി.സംവരണം നിലനിർത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. 


ശാഖ പ്രസിഡൻ്റ് കെ.ബി.മുരളീധരൻ അദ്ധ്യക്ഷനായി. സംസ്ഥാന പ്രസിഡൻ്റ് ഇ.എസ്. രാധാകൃഷ്ണൻ, സെക്രട്ടറിമാരായ ടി.എൻ.മുരളീധരൻ നായർ, ദീപതി സജീവ്, കോട്ടയം ജില്ല
സെക്രട്ടറി ആർ. സുശീൽകുമാർ, വൈസ് പ്രസിഡൻ്റ് ടി.എൻ.രാജൻ എന്നിവരെ സമ്മേളനത്തിൽ ആദരിച്ചു. ശാഖാ സെക്രട്ടറി അമ്പിളി രവി, വനിത സമാജം പ്രസിഡൻ്റ് മിനി രാജൻ എന്നിവർ സംസാരിച്ചു.
















"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments