എൽ.ഡി.എഫ് നടപ്പാക്കിയത് സമാനതകളില്ലാത്ത സാമൂഹികക്ഷേമ പദ്ധതികൾ : ജോസ്.കെ.മാണി എം.പി.



എൽ.ഡി.എഫ് നടപ്പാക്കിയത് സമാനതകളില്ലാത്ത സാമൂഹികക്ഷേമ പദ്ധതികൾ : ജോസ്.കെ.മാണി എം.പി.

 ഇ.കെ.നയനാർ സർക്കാരിൻ്റെ കാലത്ത് ധനകാര്യ മന്ത്രിയായിരുന്ന കെ.എം.മാണി തുടങ്ങി വച്ച സാമൂഹികക്ഷേമ സമാശ്വാസ പദ്ധതി ഇന്ന് വൻതോതിൽ വർദ്ധിപ്പിച്ചും കൂടുതൽ പേരിലേയ് എത്തിച്ചും രാജ്യത്തിന് മാതൃകയാക്കുകയാണെന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്.കെ.മാണി എം.പി പറഞ്ഞു.


വീട്ടമ്മമാർക്ക് കൂടി അനുവദിച്ച പുതിയ സ്ത്രീ സുരക്ഷാ പദ്ധതി രാജ്യത്ത് തന്നെ സമാനതകളില്ലാത്ത സാമൂഹികക്ഷേമ പദ്ധതിയായി മാറുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ജില്ലാ, ബ്ലോക്ക്, സ്ഥാനാർത്ഥികളെ യോഗത്തിൽ പരിചയപ്പെടുത്തി.
യോഗത്തിൽ ജിൻസ് ദേവസ്യാ അദ്ധ്യക്ഷത വഹിച്ചു. 


നിമ്മി ടിങ്കിൾ രാജ്, പെണ്ണമ്മ ജോസഫ്,ടോബിൻ കണ്ടനാട്ട്, കുഞ്ഞുമോൻ മടപ്പാട്ട്, അജി വട്ടക്കുന്നേൽ,  എം.ടി.സജി, കെ.ബി.സന്തോഷ്, വിനീത് ചന്ദ്രൻ ,പഞ്ചായത്ത് പ്രസിഡണ്ട് അനന്യാരാമൻ എന്നിവർ പ്രസംഗിച്ചു.












"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments