മറ്റത്തിപ്പാറ അംഗൻവാടി പുതിയ കെട്ടിടം നിർമ്മാണം ആരംഭിച്ചു.
കടനാട് പഞ്ചായത്തിലെ മറ്റത്തി പ്പാറയിൽ അംഗൻവാടിയുടെ പുതിയ കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. നിലവിലുണ്ടായിരുന്ന അംഗൻവാടി കെട്ടിടം കാലപ്പഴക്കത്താൽ നാശനഷ്ടം സംഭവിച്ചതിനാൽ പൊളിച്ച് നീക്കുകയായിരുന്നു. പ്രസ്തുത സ്ഥലത്ത് ജില്ലാ പഞ്ചായത്ത്, തൊഴിലുറപ്പ് പദ്ധതി, പഞ്ചായത്ത്, വനിതാ ശിശുക്ഷേമ വകുപ്പ് എന്നിവരുടെ ഫണ്ട് ഉപയോഗിച്ചാണ് പുതിയ കെട്ടിടം നിർമ്മിക്കുന്നത്.
ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ളാക്കൽ അംഗൻവാടി കെട്ടിടത്തിന്റെ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് ജിജി തമ്പി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ്. പ്രസിഡൻറ് വി .ജി സോമൻ ഫാദർ ഫിലിപ്പ് ഇരുപ്പക്കാട്ട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സെബാസ്റ്റ്യൻ കട്ടയ്ക്കൽ, മധു കുന്നേൽ ,ബിന്ദു ജേക്കബ് തുടങ്ങിയവർ പ്രസംഗിച്ചു.



0 Comments