കൊട്ടാരമറ്റം ബസ് സ്റ്റാൻഡിൽ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കാൻ അഞ്ചുലക്ഷംരൂപാ അനുവദിച്ചതായി ഫ്രാൻസിസ് ജോർജ് എം.പി.
ബസ് തൊഴിലാളികൾക്ക് മർദ്ദനമേറ്റ സംഭവവുമായി ബന്ധപ്പെട്ട് സമരമുഖത്തേക്ക് എത്തിയ ഫ്രാൻസിസ് ജോർജ് എംപിക്ക് മുന്നിൽ തൊഴിലാളികളും, വ്യാപാരികളും, റസിഡൻസ് അസോസിയേഷനും മുന്നോട്ടുവച്ച അഭ്യർത്ഥനകളിൽ ഒന്ന് കൊട്ടാരമറ്റത്ത് ഒരു ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കണം എന്നതായിരുന്നു.
ഏറ്റവും ന്യായമായ ഈ ആവശ്യത്തിന് ഉടൻതന്നെ പരിഹാരം കാണാമെന്ന് ജനങ്ങൾക്ക് നൽകിയ ഉറപ്പ് ദിവസങ്ങൾക്കകം തന്നെ പാലിച്ചിരിക്കുകയാണ് കോട്ടയം എംപി. കൊട്ടാരമറ്റം സ്റ്റാഡിൽ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കാൻ എംപിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 5 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്.
വഴിവിളക്കുകളുടെ അഭാവം പ്രധാനപ്പെട്ട ജംഗ്ഷനിൽ പല സുരക്ഷാ പ്രശ്നങ്ങളും ഉയർത്തിയിരുന്നു. രാത്രികാലങ്ങളിൽ സ്റ്റാൻഡ് ഉൾപ്പെടെയുള്ള പ്രദേശങ്ങൾ ഇരുട്ടിലാകുന്നതോടെ ഇവിടങ്ങളിൽ സാമൂഹ്യവിരുദ്ധർ തമ്പടിച്ചിരുന്നു. തൊഴിലാളികളും നാട്ടുകാരും ശ്രദ്ധയിൽപ്പെടുത്തിയ വിഷയത്തിന്റെ ഗൗരവം തിരിച്ചറിഞ്ഞാണ് എംപി വെളിച്ചം ഉറപ്പാക്കുവാൻ സത്വര നടപടികൾ കൈക്കൊണ്ടത്. ദീർഘകാലമായി തങ്ങൾ ഉയർത്തിയിരുന്ന ആവശ്യം സാക്ഷാത്കരിച്ചു തന്ന ഫ്രാൻസിസ് ജോർജ് എം പി യെ തൊഴിലാളികളും വ്യാപാരികളും കൊട്ടാരമറ്റം റസിഡൻസ് അസോസിയേഷനും അനുമോദിച്ചു.




0 Comments