മീനച്ചിൽ പഞ്ചായത്തിലെ കൊച്ചു കൊട്ടാരം കൊങ്ങോലക്കടവ് പാലം അപകടാവസ്ഥയിൽ... അധികാരികൾ അനങ്ങുന്നില്ല
സാംജി പഴേപറമ്പിൽ
പൈക ന്യൂസ്
മീനച്ചിൽ പഞ്ചായത്തിലെ കൊച്ചു കൊട്ടാരം കൊങ്ങോലക്കടവ് പാലം അപകടാവസ്ഥയിൽ 'മീനച്ചിൽ പഞ്ചായത്തിനെയും കൊഴുവനാൽ ,അകലക്കുന്നം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലമാണിത്. ഇതിലെ ഭാരവാഹനങ്ങളുടെ ഗതാഗതം തടഞ്ഞിരിക്കുന്നതായി പഞ്ചായത്ത് സെക്രട്ടറിയുടെ പേരിലുള്ള ഫ്ലക്സ് തൂക്കിയിട്ടുണ്ടെങ്കിലും ഭാരവാഹനങ്ങൾ ഇതു വഴി കടന്നു പോകുന്നത് പതിവാണ്. ഈ പാലത്തിൻ്റെ അടിയിലെ കോൺക്രീറ്റ് മുഴുവൻ അടർന്ന് വീണ് കമ്പി മുഴുവൻ തെളിഞ്ഞു. എത്രയും വേഗം ഈ പാലം പുതുക്കിപ്പണിയുകയോ അറ്റകുറ്റപ്പണി നടത്തി സഞ്ചാരയോഗ്യമാക്കുകയോ ചെയ്യണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
ഇരുകരകളിലെ അപ്രോച്ച് റോഡും തകർന്നു വീണിരിക്കുകയാണ് ഇതുവഴി കെ.എസ് ആർടിസി ബസ് സർവീസ് നടത്തുന്നതാണ്. കൂടാതെ സ്കൂൾ ബസ്സുകളും നിരവധി വാഹനങ്ങളും സഞ്ചരിക്കുന്ന പ്രധാന വഴിയാണിത്.





0 Comments