മാർ സ്ലീവാ മെഡിസിറ്റിയിൽ ലോക പ്രമേഹ ദിനാചരണം നടത്തി.
പാലാ മാർ സ്ലീവാ മെഡിസിറ്റിയിൽ ലോക പ്രമേഹ ദിനാചരണം നടത്തി. ആശുപത്രി മാനേജിംഗ് ഡയറക്ടർ മോൺ.ഡോ.ജോസഫ് കണിയോടിക്കൽ സന്ദേശം നൽകി. എൻഡോക്രൈനോളജി വിഭാഗം കൺസൾട്ടന്റുമാരായ ഡോ.ആനന്ദ്.എസ്, ഡോ.ജോൺസ് ടി ജോൺസൺ എന്നിവർ ബോധവൽക്കരണ സന്ദേശം നൽകി.
ചീഫ് ഓഫ് മെഡിക്കൽ സർവ്വീസസ് എയർകോമഡോർ ഡോ.പൗളിൻ ബാബു ആശംസ നേർന്നു. ദിനാചരണത്തിന്റെ ഭാഗമായി സൗജന്യ എച്ച്.ബി.എ.വൺ.സി പരിശോധന, ഡയബറ്റിക് ഫൂട്ട്, ഫൂട്ട് പ്രഷർ പോഡോമാറ്റ് പരിശോധന എന്നിവയും പൊതുജനങ്ങൾക്കായി നടത്തി.




0 Comments